രാം ചരണ്‍ ചിത്രം RC16; നായികയായി ജാന്‍വി കപൂര്‍
Entertainment
രാം ചരണ്‍ ചിത്രം RC16; നായികയായി ജാന്‍വി കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th March 2024, 11:10 am

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകന്‍ ബുച്ചി ബാബു സനയോടൊപ്പമാണ് രാം ചരണിന്റെ അടുത്ത ചിത്രം. RC16 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പാന്‍ ഇന്ത്യ എന്റര്‍ടെയ്നറാണ്. യൂണിവേഴസല്‍ അപ്പീലുള്ള ശക്തമായ ഒരു തിരക്കഥയാണ് സംവിധായകന്‍ തയ്യാറാക്കിയിരിക്കുന്നത്.

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിര്‍മിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വമ്പന്‍ ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

Image

ജാന്‍വി കപൂര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ജാന്‍വിയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തുവിടുന്നത്. രാം ചരണും ജാന്‍വി കപൂറും ഒന്നിക്കുമ്പോള്‍ മികച്ച ജോഡി തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്‌മാന്‍ ചിത്രത്തില്‍ സംഗീത സംവിധായകനാകുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും. പി ആര്‍ ഒ – ശബരി

Content Highlight: Jhanvi Kapoor onboard for Ram Charan’s 16th film