ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുവേണ്ടി സൗജന്യമായി കോടതിയില്‍ വാദിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജഠ്മലാനി. മാനനഷ്ടക്കേസില്‍ അഭിഭാഷകനുള്ള ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പണക്കാരില്‍ നിന്നുമാത്രമേ ഫീസ് ഇടാക്കാറുള്ളൂവെന്നും കെജ്‌രിവാളിനെ ദരിദ്രനായ ക്ലൈന്റായി പരിഗണിക്കുമെന്നും അദ്ദേഹത്തിനുവേണ്ടി സൗജന്യമായി കോടതിയില്‍ ഹാജരാകുമെന്നുമാണ് രാംജഠ് മലാനി പറഞ്ഞത്.
Shocking News: യുവതി പശുവിനെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരുക്ക്
“സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ കെജ്‌രിവാളിനു പണം നല്‍കാനായില്ലെങ്കില്‍ അദ്ദേഹത്തെ എന്റെ ദരിദ്രരായ ക്ലൈന്റുകളില്‍ ഒരാളായി കണ്ട് സൗജന്യമായി കോടതിയിലെത്തും.” രാംജഠ് മലാനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
രാംജഠ് മലാനിക്കുള്ള 3.8കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവെച്ച ബില്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് അയച്ചുകൊടുത്തെങ്കിലും അദ്ദേഹം ഈ വിഷയത്തില്‍ നിയമോപദേശം തേടിയെന്നാണ് റിപ്പോര്‍ട്ട്.