മുംബൈ: ജെറ്റ് എയർവേസ് എത്തിഹാദിന്റെ ഭാഗമാകുന്നു. കടത്തിൽ നിന്നും രക്ഷപ്പെടാനാണ് ജെറ്റ് എയർവേസ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് അറിയുന്നത്. വിമാന കമ്പനിയുടെ ചെയർമാൻ സ്ഥാനമൊഴിയാൻ പ്രൊമോട്ടർ കൂടിയായ നരേഷ് ഗോയൽ ഒരുങ്ങുന്നു എന്നും വാർത്തകളുണ്ട്.
Also Read വാക്ക് മാറ്റി; ചാലക്കുടിയിൽ വീണ്ടും മത്സരിക്കാനൊരുങ്ങി ഇന്നസെന്റ്
ജെറ്റ് എയർവേസിനെ ഇത്തിഹാദ് എയർവേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗോയൽ രാജി വെക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. റോയിട്ടേഴ്‌സ് ആണ് ഈ വിവരം പുറത്തുവിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ പ്രശസ്തമാണ് എത്തിഹാദ് എയർവേസ്. ടോണി ഡഗ്ലസ് സി.ഇ.ഒ. ആയിട്ടുള്ള എത്തിഹാദിന്റെ ആസ്ഥാനം യു.എ.ഇയിലാണ്
ഇപ്പോൾ ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരികൾ എത്തിഹാദിന്റെ കൈയ്യിലാണ്. ഇത് 49 ശതമാനമാക്കി ഉയർത്താനാണ് അവർ ശ്രമിക്കുന്നത്.
കൈമാറ്റ ഉടമ്പടി പൂർത്തിയായി കഴിഞ്ഞാൽ നിലവിൽ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ഭൂരിപക്ഷ ഓഹരികൾ എത്തിഹാദിനു അവകാശപ്പെട്ടതാകും. ഗോയലിനെ ജെറ്റ് എയർവേസിന്റെ തലപ്പത്ത് നിന്നും മാറ്റാനാണ് എത്തിഹാദ് ശ്രമിക്കുന്നത്.