ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനിടെ ലേലത്തില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച് ജെറ്റ് എയര്‍വേസും. നേരത്തെ ഇന്‍ഡിഗോയും ലേലത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്ന് ജെറ്റ് എയര്‍വേയ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അമിത് അഗര്‍വാള്‍ പറഞ്ഞു. ധീരമായ തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വ്യവസ്ഥകള്‍ പരിശോധിച്ചപ്പോള്‍ ലേലത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍ അമിത് പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി എയര്‍ ഇന്ത്യ നഷ്ടത്തിലാണ്. സര്‍ക്കാര്‍ അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ നഷ്ടം 7.67 ബില്യന്‍ ഡോളറാണ് (49,855 കോടി രൂപ).
ഈ സാഹചര്യത്തിലാണ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബജറ്റ് സര്‍വീസുകളുമായി ഒട്ടേറെ സ്വകാര്യ കമ്പനികള്‍ രംഗത്തെത്തിയതോടെ എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Watch This Video: