[]കൊച്ചി: തന്നെ പോലീസ് മര്‍ദ്ദിച്ചെന്ന് ജസീറയുടെ പരാതി. പാലാരിവട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചതെന്നും മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച് സംസാരിച്ചതിനാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നും ജസീറ പറഞ്ഞു.
പാലാരിവട്ടത്ത് ഓട്ടോഡ്രൈവര്‍മാര്‍ നടത്തുന്ന സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ചില ഓട്ടോഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്യുന്നത് കണ്ടെന്ന് പറഞ്ഞതിനാണ് തന്നെ പോലീസ് മര്‍ദ്ദിച്ചതെന്ന് ജസീറ പറഞ്ഞു.
ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ചിറ്റില്ലപ്പള്ളി ആരോപിച്ചതിനെതിരെ ജസീറ പാലാരി വട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയിരുന്നു.
എന്നാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പറഞ്ഞതോടെ പിന്നീട് പാലാരിവട്ടം പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. ചിറ്റില്ലപ്പള്ളി പ്രഖ്യാപിച്ച തുകയുടെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്നാണ് ജസീറ അറിയിച്ചത്.
ദല്‍ഹിയില്‍ മണല്‍മാഫിയക്കെതിരായ സമരം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് ജസീറ ചിറ്റില്ലപ്പള്ളിയുടെ വീടിന് മുന്നില്‍ സമരം ആരംഭിച്ചത്.