ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് ബെല്‍ജിയന്‍ യുവതാരമായ ജെറമി ഡോകു.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. മത്സരത്തില്‍ മിന്നും പ്രകടനമാണ് ഡോകു പുറത്തെടുത്തത്.
ബേണ്‍മൗത്തിനെതിരെ ഒരു ഗോളും നാല് അസിസ്റ്റുകളും നേടികൊണ്ടാണ് ഡോകു ഫുട്‌ബോള്‍ ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ മിന്നും പ്രകടനത്തിലൂടെ മറ്റൊരു ചരിത്രപരമായ നേട്ടവും താരത്തെ തേടിയെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ നാല് അസിസ്റ്റുകള്‍ നല്‍കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഡോകു സ്വന്തം പേരിലാക്കിയത്.
ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ റെന്നസില്‍ നിന്നും 55.4 മില്യണ്‍ തുകക്കാണ് സിറ്റി ഡോകുവിനെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ എത്തിച്ചത്. വരും മത്സരങ്ങളില്‍ നിന്നും താരത്തിന്റെ ഭാഗത്തുനിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മത്സരത്തില്‍ 30 മിനിട്ടില്‍ ഡോകു ആയിരുന്നു സിറ്റിയുടെ ഗോള്‍ മേളക്ക് തുടക്കം കുറിച്ചത്. ബെര്‍ണാഡോ സില്‍വ (32′, 87′) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാനുവല്‍ അക്കാഞ്ചി(37′), ഫിലിപ് ഫോഡന്‍(64′) നഥാന്‍ ആക്കെ(88′) എന്നിവരായിരുന്നു മറ്റ് ഗോള്‍സ്‌കോറര്‍മാര്‍. ലൂയിസ് സിനിസ്ട്ടെറയുടെ വകയായിരുന്നു ബെര്‍ണ്‍മൗത്തിന്റെ ആശ്വാസഗോള്‍.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പെപും കൂട്ടരും.
ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ എട്ടിന് യങ് ബോയ്‌സിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Jeramy docu create record the young player score to 4 assist in a single match of EPL.