മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു.
ചര്‍ച്ച ചെയ്യുന്ന വിഷയം ജനകീയമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കാതലുമായി മുന്നോട്ടുപോയത് – ജിയോ ബേബി
ഓമന ഫിലിപ്പ് എന്ന കഥാപാത്രമായാണ് ജ്യോതിക കാതലില്‍ എത്തിയത്. ചിത്രത്തില്‍ ജ്യോതികയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. ചര്‍ച്ച ചെയ്യുന്ന വിഷയം ജനകീയമാകണം, തിയേറ്ററില്‍ പരമാവധി ആളുകളെ കയറ്റണം എന്ന ഉദ്ദേശത്തോടെയാണ് സിനിമയുമായി മുന്നോട്ട് പോയതെന്ന് ജിയോ ബേബി പറയുന്നു.
നായകനായി ആദ്യം മനസില്‍ വന്നത് മമ്മൂട്ടി ആയിരുന്നുവെന്നും മലയാളത്തില്‍ നിന്നുള്ള നായികമാരെ പരിഗണിക്കാതെ ജ്യോതികയെ ക്ഷണിച്ചത് പ്രേക്ഷകര്‍ക്കിടയില്‍ സിനിമയേക്കുറിച്ച് കൗതുകം തോന്നിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിയോ ബേബി.
‘ചര്‍ച്ച ചെയ്യുന്ന വിഷയം ജനകീയമാക്കണം എന്ന ലക്ഷ്യത്തോടെയാണ് കാതലുമായി മുന്നോട്ടുപോയത്. അതിന് തിയേറ്ററിലേക്ക് പരമാവധി ആളെയെത്തിക്കണം. നായകനായി കഥാപാത്രത്തെ അനുതാപത്തോടെ ഉള്‍ക്കൊള്ളാനും ഭാവതീവ്രതയോടെ പകര്‍ന്നാടാനും കഴിയുന്നൊരാള്‍ വേണം എന്നായിരുന്നു സങ്കല്‍പം.
മലയാളത്തില്‍ നിന്നുള്ള നായികമാരെ പരിഗണിക്കാതെ ജ്യോതികയെ ക്ഷണിച്ചത് പ്രേക്ഷകര്‍ക്കിടയില്‍ സിനിമയേക്കുറിച്ച് കൗതുകം തോന്നിക്കാന്‍ തന്നെയാണ്
ആദ്യം മനസില്‍ വന്നതും മമ്മൂക്കയാണ്. അദ്ദേഹം സമ്മതിച്ചില്ലെങ്കിലും സിനിമയുമായി മുന്നോട്ടുപോയേനെ. പക്ഷേ, അദ്ദേഹം വന്നു. മലയാളത്തില്‍ നിന്നുള്ള നായികമാരെ പരിഗണിക്കാതെ ജ്യോതികയെ ക്ഷണിച്ചത് പ്രേക്ഷകര്‍ക്കിടയില്‍ സിനിമയേക്കുറിച്ച് കൗതുകം തോന്നിക്കാന്‍ തന്നെയാണ്.
വിദ്യ ബാലനെയും സമീപിച്ചിരുന്നു. അവര്‍ക്ക് തിരക്കായിപ്പോയി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതും പ്രൊമോഷന്‍ നടത്തിയതും വളരെ ആസൂത്രണം ചെയ്താണ്. ഫസ്റ്റ് ഡേ പ്രേക്ഷകരില്‍ നിന്ന് നല്ല റിവ്യൂ കിട്ടിയാല്‍ സിനിമ വിജയമാകും എന്നുറപ്പായിരുന്നു. ആ വിശ്വാസത്തിന്റെ കാതല്‍ മമ്മൂക്ക എന്ന താരവും ജ്യോതികയുടെ സാന്നിധ്യവും തന്നെയായിരുന്നു,’ ജിയോ ബേബി പറയുന്നു.
Content highlight: Jeo Baby talks about the reason of casting Jyothika in Kaathal the core movie