മമ്മൂട്ടിയുടേതായി ഏറ്റവും പുതുതായി ഇറങ്ങിയ സിനിമയാണ് ‘കാതല്‍ ദി കോര്‍’. വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ കൂടെയാണ് ഇത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണെന്ന പ്രത്യേകത കൂടെ ഈ സിനിമക്കുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമായ കാതല്‍, ‘റോഷാക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ്.
ഇപ്പോള്‍ സംവിധായകന്‍ ജിയോ ബേബി മമ്മൂട്ടിയും ജ്യോതികയും തന്റെ സിനിമയിലേക്ക് അഭിനയിക്കാന്‍ വരുമ്പോള്‍ തനിക്ക് ഉണ്ടായ ടെന്‍ഷനെ കുറിച്ച് സംസാരിക്കുകയാണ്.
താന്‍ ഒരു ടെന്‍ഷനും ഇല്ലാതെ സിനിമ എടുക്കുന്ന ആളാണെന്നും പക്ഷെ കാതല്‍ സിനിമയിലേക്ക് മമ്മൂട്ടിയും ജ്യോതികയും അഭിനയിക്കാന്‍ വന്നപ്പോള്‍ വളരെ ടെന്‍ഷനായിരുന്നുവെന്നുമാണ് ജിയോ ബേബി പറയുന്നത്.
മമ്മൂട്ടിക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം സിനിമക്ക് വേണ്ടി എഫേര്‍ട്ട് കൂടുതല്‍ എടുത്തിട്ടുണ്ടെന്നും ജിയോ ബേബി കൂട്ടിചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ല. മമ്മൂക്ക സിനിമക്ക് വേണ്ടി എഫേര്‍ട്ട് കൂടുതല്‍ എടുത്തിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി നമ്മളെ പരിഗണിച്ചിട്ടുണ്ട്.
നമ്മള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഷൂട്ട് എന്നുപറയുന്നത് പ്രാക്ടിക്കല്‍ ആണല്ലോ. ആ സമയത്താണ് സിനിമ സംഭവിക്കുന്നത്. അത് ഭയങ്കര രസമാണ്.
ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ സിനിമ എടുക്കുന്ന ആളാണ്. സിനിമയുടെ സമയത്ത് ടെന്‍ഷന്‍ ഉണ്ടാകാറില്ല. പക്ഷെ സിനിമയിലേക്ക് മമ്മൂക്കയും ജ്യോതികയും അഭിനയിക്കാന്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇത് വളരെ ടെന്‍ഷന്‍ ആയിരുന്നു,’ ജിയോ ബേബി പറഞ്ഞു.
Content Highlight: Jeo Baby Talks About Jyothika And Mammootty