| Sunday, 10th December 2023, 1:11 pm

'കൂട്ടുകാരനായ സിനിമാട്ടോഗ്രാഫര്‍, പൈസ കൊടുക്കേണ്ടാത്ത എഡിറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അനിയത്തി; രണ്ട് ലക്ഷം രൂപക്ക്  പടം തീര്‍ത്തു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജിയോ ബേബി. വിപ്ലവകരമായ സിനിമകാളാണ് ജിയോ എന്ന സംവിധായകന്‍ തുറന്നു വെക്കാറുള്ളത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍ ദി കോര്‍ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നതാണ്.

തന്റെ ആദ്യ സിനിമ ചെയ്തപ്പോള്‍ താന്‍ നേരിട്ട കഷ്ട്ടപ്പാടുകളെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. താന്‍ ആദ്യം ചെയ്ത സിനിമ രണ്ട് പെണ്‍കുട്ടികള്‍ ആണെന്നും അതിലെ ക്യമറാമാന്‍ തന്റെ സുഹൃത്ത് ആയിരുന്നെന്നും പൈസ കൊടുക്കാതെ എഡിറ്ററെ കിട്ടിയെന്നും ജിയോ പറഞ്ഞു. അങ്ങനെ ഒരുപാട് ആളുകള്‍ സഹായിച്ച് ഷൂട്ട് ചെയ്തെന്നും എന്നാല്‍ ഇത് റിലീസ് ചെയ്യാനുള്ള ബന്ധമൊന്നും തനിക്കില്ലായിരുന്നെന്നും ജിയോ പറയുന്നുണ്ട്.

‘ഞാന്‍ ഒരുമാതിരിപ്പെട്ട എല്ലാ ആക്ടേഴ്‌സിന്റെ അടുത്ത് കഥ പറഞ്ഞിട്ടുണ്ട്. പിന്നെ ഡിജിറ്റല്‍ യുഗം കയറി വന്നല്ലോ. സിനിമ ചെയ്യാന്‍ നിര്‍വാഹവുമില്ലലോ, കയ്യില്‍ പൈസയും ഇല്ല. കൂട്ടുകാരനായ സിനിമാട്ടോഗ്രാഫര്‍, പൈസ കൊടുക്കേണ്ടാത്ത എഡിറ്റര്‍, അതുപോലെ അനിയത്തിയെ പിടിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ ആക്കുന്നു.

അതുപോലെ അഭിനേതാക്കള്‍ക്കൊന്നും പൈസ വേണ്ട. അങ്ങനെ രണ്ട് പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞ സിനിമ ഉണ്ടാവുകയാണ്. അങ്ങനെ ഒരുപാട് പേര് സഹായിച്ചിട്ടുണ്ട്. വിസ്മയ സ്റ്റുഡിയോസ് 25000 രൂപക്ക് സൗണ്ട് മിക്‌സ് ചെയ്തു തരാം എന്ന് പറയുന്നു. അതൊന്നും എനിക്കറിയില്ല എങ്ങനെയാണ് സംസാരിച്ചത് എന്ന്. സംസാരിക്കാന്‍ വേണ്ടിയിട്ട് പലരും സഹായിച്ചിട്ടുണ്ട്. അങ്ങനെ 2 ലക്ഷം രൂപയ്ക്ക് 2015ല്‍ ഒരു സിനിമ തീര്‍ന്നു. പതിനാല്

ഇടയ്ക്ക് പൈസ തരുമ്പോള്‍ ഷൂട്ട് നിര്‍ത്തും. ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ റിലീസ് ചെയ്യാന്‍ നമ്മളെക്കൊണ്ട് പറ്റില്ല. സിനിമയില്‍ കഥ പറഞ്ഞു നടന്നു എന്നല്ലാതെ വേറെ വല്ല കണക്ഷന്‍സ് ഒന്നും ഇല്ലല്ലോ. ഒരുപാട് ഫെസ്റ്റിവലില്‍ കുത്തിയിരുന്ന് അയച്ച് ബുസാനിലെ ഫെസ്റ്റിവല്‍ സെലക്ട് ആയി. നമ്മള്‍ കണ്ണ് അടച്ച് എറിയുക എന്ന് പറയില്ലേ അതുപോലെയാണ് ഫെസ്റ്റിവലിന് അയക്കുന്നത്. പൈസ ഇല്ലാത്ത എല്ലാ ഫെസ്റ്റിവലിലും ചുമ്മാ ഗൂഗിള്‍ ചെയ്തു അയക്കുകയാണ്.

അന്ന് കല്യാണം കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. കഷ്ടപ്പാടിന്റെ പടുകോടിയിലാണ്. അങ്ങനെ ബുസാനില്‍ കിട്ടുന്നു. അവിടെ പോകാന്‍ പറ്റുന്നു . ഈ സിനിമ കാരണമാണ് ആദ്യത്തെ ഫ്‌ലൈറ്റ് യാത്ര, ആദ്യ ഇന്ത്യക്ക് പുറത്തുള്ള യാത്ര അതായിരുന്നു,’ ജിയോ ബേബി പറഞ്ഞു.

CONTENT HIGHLIGHTS: Jeo Baby talks about his first film

We use cookies to give you the best possible experience. Learn more