കുടുംബം എന്ന വ്യവസ്ഥയെയല്ല അതിലെ അസമത്വത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് പറയുകയാണ് സംവിധായകന് ജിയോ ബേബി. ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്ന രീതിയില്‍ വലിയ ശരികേടുണ്ടെന്നും സ്ത്രീകള്‍ക്കുമേല്‍ ഭാരക്കൂടുതലുണ്ടെന്നും ജിയോ ബേബി പറയുന്നു.
കുടുംബം എന്ന വ്യവസ്ഥയെയല്ല അതിലെ അസമത്വത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത് – ജിയോ ബേബി
പങ്കാളി ബീന പഠനത്തിനായി പോയപ്പോള്‍ വീട്ടിലെ ചുമതലകള്‍ മുഴുവനും താന്‍ ഏറ്റെടുത്തുവെന്നും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷ താന്‍ തന്നെയാണെന്നും ജിയോ ബേബി പറഞ്ഞു. രാപകല്‍ പണിയെടുത്ത് ഉറങ്ങാന്‍ നേരം കൈ മണത്തുനോക്കുന്ന ഗതികേട് താന്‍ അനുഭവിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ജിയോ ബേബി.
‘കുടുംബം എന്ന വ്യവസ്ഥയെയല്ല അതിലെ അസമത്വത്തെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്ന രീതിയില്‍ വലിയ ശരികേടുണ്ട്. സ്ത്രീകള്‍ക്കുമേല്‍ ഭാരക്കൂടുതലുണ്ട്. എനിക്ക് കിട്ടിയ പല സന്തോഷങ്ങളും എന്റെ അനിയത്തിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. അതില്‍ വിഷമം തോന്നിയിട്ടുണ്ട്.
സമീപകാലത്ത് ഇറങ്ങുന്ന സിനിമകള്‍ ഈ അസമത്വത്തെയും വിവേചനത്തെയും കൃത്യമായി ചോദ്യം ചെയ്യുന്നുണ്ട്
സമീപകാലത്ത് ഇറങ്ങുന്ന സിനിമകള്‍ ഈ അസമത്വത്തെയും വിവേചനത്തെയും കൃത്യമായി ചോദ്യം ചെയ്യുന്നുണ്ട്. അടുക്കള എനിക്ക് വലിയ തിരിച്ചറിവാണ് തന്നത്. ഭാര്യ ബീന ഇടക്കാലത്ത് പഠനം തുടരണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വീടിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷ ഞാന്‍ തന്നെയാണ്. രാപകല്‍ പണിയെടുത്ത് ഉറങ്ങാന്‍ നേരം കൈ മണത്തുനോക്കുന്ന ഗതികേട് ഞാന്‍ അനുഭവിച്ചതാണ്. ഒരു വീട്ടില്‍ ചെന്നാല്‍ അവിടുന്ന് ചായ കുടിക്കാന്‍ പോലും മടിയാണ്. അതിന്റെ പിന്നിലുള്ള അധ്വാനം എനിക്കറിയാം.
അടുക്കള വിഷയമാക്കി പഠിക്കുന്നില്ല. സ്കൂളുകളില്‍ അതേപ്പറ്റി ബോധവത്കരിക്കുന്നില്ല. കുട്ടികള്‍ക്കുള്ളില്‍ പുതുചിന്തയുടെ വിത്തിടുന്ന വിധം അത് മാറണം,’ ജിയോ ബേബി പറയുന്നു.
Content highlight: Jeo Baby talks about Great Indian Kitchen