മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഭൂരിഭാഗം മലയാളികളും വായിച്ചുതീർത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. സംവിധായകൻ ജിയോ ബേബി ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്.
ചിത്രം മലയാളത്തിന് ഒരു അഭിമാനമാണെന്നും. വലിയ ടെക്നീഷ്യൻമാർ മലയാളത്തിൽ വന്ന് വർക്ക് ചെയ്ത ചിത്രമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.
ബ്ലെസിയുടെ സിനിമകൾ തന്റെ പഠനകാലത്ത് കാണാറുണ്ടായിരുന്നുവെന്നും ജിയോ പറഞ്ഞു. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആടുജീവിതം വലിയ അഭിമാനമുണ്ടാക്കുന്ന ഒരു സിനിമയാണ്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലയിൽ എ. ആർ. റഹ്മാനെ പോലെ വലിയ വലിയ ആളുകൾ നമ്മുടെ സിനിമകളിൽ വർക്ക് ചെയ്യാൻ വരുന്നത് വലിയ കാര്യമാണ്. അതുപോലെ തന്നെ വേറെയും ഒരുപാടാളുകളുണ്ട്. അവരൊക്കെ മലയാള സിനിമയിൽ വരുന്നു എന്നത് നമുക്ക് വലിയ അഭിമാനമാണ്.
പൃഥ്വിരാജ് ആണെങ്കിലും ബ്ലെസിയാണെങ്കിലും ഇവരുടെയൊക്കെ സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബ്ലെസി ചേട്ടന്റെയൊക്കെ സിനിമകൾ. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ നമുക്കൊരു സിനിമാക്കാരൻ ആവണമെന്ന് തോന്നിയ സിനിമയാണ് കാഴ്ച്ചയൊക്കെ. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ വലിയൊരു സിനിമയുടെ പരിപാടിയിൽ വന്ന് പങ്കെടുക്കാൻ പറ്റുന്നത് ഭാഗ്യമാണ്. ഒരുപാട് സന്തോഷമുണ്ട്.
കാതലിന് ശേഷം മമ്മൂട്ടിയുമൊത്തൊരു സിനിമയുണ്ടാവുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
‘അറിയില്ല, ഉണ്ടായിവരണം. അങ്ങനെയൊരു സിനിമ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു. പുതിയ സിനിമയൊന്നും ആയിട്ടില്ല,’ജിയോ ബേബി പറയുന്നു.
Content Highlight: Jeo Baby Talk About Blessy And Kazcha Film