| Saturday, 20th July 2024, 7:55 am

മമ്മൂക്കയുടെ ആ ചോദ്യം എനിക്ക് വലിയ ഫീലായി, അത് സംഭവിക്കട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോയ വര്‍ഷം നിരൂപകര്‍ ഏറ്റവുമധികം പ്രശംസിച്ച സിനിമകളിലൊന്നാണ് കാതല്‍. മമ്മൂട്ടി നായകനായ ചിത്രം നിരൂപകപ്രശംസ നേടുകയും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രീഡം ഫൈറ്റിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മറ്റു താരങ്ങൾ.

മമ്മൂട്ടിയോടൊപ്പം വീണ്ടും സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. മമ്മൂട്ടിയോടൊപ്പം സിനിമ ചെയ്യാൻ ഇനിയും ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയം ഇനിയും എക്സ്പ്ലോർ ചെയ്യണമെന്നുണ്ടെന്നും ജിയോ ബേബി പറയുന്നു. ഇനി തനിക്കൊപ്പം സിനിമ ചെയ്യുമോയെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിട്ടുണ്ടെന്നും ആ ചോദ്യം വലിയൊരു കാര്യമാണെന്നും ജിയോ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് മമ്മൂക്കയുടെ കൂടെ ഇനിയും സിനിമകൾ ചെയ്യണമെന്നുണ്ട്. ഒരു നടൻ എന്ന നിലയിൽ എനിക്ക് മമ്മൂക്കയുടെ പല തലത്തിലുള്ള അഭിനയവും എക്സ്പ്ലോർ ചെയ്യണമെന്നുണ്ട്. അത് വല്ലാത്തൊരു ആഗ്രഹമാണ്.

കാലവും സമയവും അതിനുള്ള ഉത്തരം ഉണ്ടാക്കി തരട്ടെ. എനിക്ക് തോന്നുന്നത് മമ്മൂക്കക്കും ആഗ്രഹമുണ്ട്. എന്നോട് അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ബേബി ഇനി എന്നെ വെച്ച് സിനിമ എടുക്കുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്.

ആ ഒരു ചോദ്യം തന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. ആ ചോദ്യം എനിക്ക് വലിയ ഫീലായി. ബേബി ഇനി നമ്മളെ വെച്ച് പടമൊക്കെ എടുക്കുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്.

അദ്ദേഹത്തോട് ഞാൻ പറഞ്ഞത്, അങ്ങനെ സംഭവിക്കട്ടെ മമ്മൂക്കായെന്നായിരുന്നു. അത് തന്നെയാണ് മമ്മൂക്കയുടെ മനസിലും. അത് സംഭവിക്കട്ടെ. നമുക്ക് എല്ലാ തരത്തിലും സിനിമ ചെയ്യാൻ ആഗ്രഹമുള്ള ഒരാളാണ് മമ്മൂക്കയും മമ്മൂക്ക കമ്പനിയുമൊക്കെ,’ജിയോ ബേബി പറയുന്നു.

Content Highlight: Jeo baby Says That He Want More Films With Mammootty

Latest Stories

We use cookies to give you the best possible experience. Learn more