Entertainment
കാതലിന് ശേഷം കന്നഡ ചിത്രം അവതരിപ്പിക്കാൻ ജിയോ ബേബി, 'ഇത് എന്താ ലോകവയ്യ' വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 29, 12:22 pm
Monday, 29th July 2024, 5:52 pm

പോയ വര്‍ഷം നിരൂപകര്‍ ഏറ്റവുമധികം പ്രശംസിച്ച സിനിമകളിലൊന്നാണ് കാതല്‍. മമ്മൂട്ടി നായകനായ ചിത്രം നിരൂപകപ്രശംസ നേടുകയും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ജിയോ ബേബിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

കാതലിലൂടെ ഇന്ത്യയൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയ സംവിധായകനായി മാറാൻ ജിയോ ബേബിക്ക് കഴിഞ്ഞിരുന്നു. ജിയോ ബേബിയുടെ തന്നെ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു.

ഈ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായി ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നു.

കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

കർണാടക – കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ‘ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

കെയോസ് തിയറി സ്ക്രീൻപ്ലേയിൽ ഉപയോഗിച്ചതിനാൽ ഒരു കൺഫ്യൂഷനിലൂടെ കാര്യങ്ങൾ തെളിഞ്ഞു വരുന്നതാണ് ഈ സിനിമയുടെ മേക്കിങ്ങിനു ഉപയോഗിച്ചിരിക്കുന്ന രീതി.

സിതേഷ്.സി.ഗോവിന്ദ് എഴുതി സംവിധാനം ചെയ്‌തു നർമ്മത്തിന് പ്രാധാന്യമുള്ള ഈ സിനിമ ഓഗസ്റ്റ് 9 ന് കർണാടകയിൽ റിലീസ് ചെയ്യും.

 

Content Highlight: Jeo Baby Presents his First Kannada Movie