സമകാലികമായ വിഷയത്തെ കൃത്യമായ കാഴ്ചപ്പാടോടുകൂടി ജിയോ ബേബി പറഞ്ഞുവെക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച ‘കാതൽ ദി കോർ’. പ്രണയത്തിന് പുതിയൊരു നിർവചനം നൽകുകയാണ് കാതൽ ദി കോറിലെ മാത്യുവും ഓമനയും. ജ്യോതിക എന്ന നായികയിലേക്ക് ഓമന എന്ന കഥാപത്രത്തിലേക്ക് എത്താനുണ്ടായതിനെക്കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
ഒരുപാട് പേരെ ഓമനയിലേക്ക് ആലോചിച്ചിരുന്നെന്നും പലർക്കും സമയത്തിന്റെ പ്രശ്നം ഉണ്ടായിരുന്നെന്നും ജിയോ ബേബി പറഞ്ഞു. മമ്മൂട്ടിയാണ് ജ്യോതികയെ നോക്കിയാലോ എന്ന് പറഞ്ഞെതെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. ജ്യോതികയുമായുള്ള കൂടിക്കാഴചയെല്ലാം മമ്മൂട്ടി കമ്പനിയാണ് ഒരുക്കിയതെന്നും ജിയോ ബേബി പറഞ്ഞു. ആദർശും പോൾസനും അവർക്കറിയുന്ന തമിഴിലും ഇംഗ്ലീഷിലും കഥ ജ്യോതികയോട് പറഞ്ഞെന്നും അത് അവർക്ക് ഇഷ്ടമായെന്നും ജിയോ ബേബി പറയുന്നുണ്ട്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീറ്റിങ് അറേഞ്ച് ചെയ്യുന്നു. ഞങ്ങൾ ചെല്ലുന്നു. സിനോപ്സിസ് വായിക്കുന്നു. സിനോപ്സിസ് വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് വരാൻ പറഞ്ഞത്. പിന്നെ കഥ പറയുകയാണ്. നമുക്കറിയാവുന്ന തമിഴും ഇംഗ്ലീഷുമൊക്കെ വെച്ച് ഒരു പ്രത്യേക രീതിയിൽ പറഞ്ഞു.
ആ കഥ പറയുന്നത് കാണാൻ തന്നെ നല്ല രസമുണ്ടായിരുന്നു. പോൾസനും ആദർശും കൂടിയാണ് കഥ പറയുന്നത്. ഞാൻ വെറുതെ ഇരിക്കുകയായിരുന്നു. അത് ഭയങ്കര അനുഭവം ആയിരുന്നു. ഇവരുടെ തമിഴ് ജ്യോതികയും എൻജോയ് ചെയ്യുന്നുണ്ട്. കഥ മുഴുവൻ കേട്ടിട്ട് അവർക്ക് ഭയങ്കര ഇഷ്ടമായി,’ ജിയോ ബേബി പറഞ്ഞു.
Content; Jeo baby about the entry of jyothika