| Wednesday, 29th November 2023, 5:41 pm

മാത്യൂവിന് മമ്മൂട്ടിയുടെ ഛായയാണ്; പ്രമേയം കേട്ടപ്പോൾ ആ മുഖം മനസ്സിൽ വന്നു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വ്യക്തി അവന്റെ സ്വത്വത്തെ മറച്ചുപിടിച്ചുകൊണ്ട് നീണ്ട കാലയളവ് വേറെ ആരോ ആയി സമൂഹത്തെ പേടിച്ചു കൊണ്ട് ജീവിച്ചു തീർക്കുന്ന ഒരുപാട് മനുഷ്യർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലാണ് കാതൽ ദി കോർ. ചിത്രത്തിൽ ജിയോ ബേബി പറഞ്ഞു വെക്കുന്നത് അത്തരത്തിലുള്ള സമൂഹത്തെയാണ്.

ഈ സിനിമയുടെ പ്രമേയം കേട്ടപ്പോൾ തന്നെ മമ്മൂട്ടിയുടെ മുഖമാണ് മനസിലേക്ക് വന്നതെന്ന് പറയുകയാണ് ജിയോ ബേബി. സാമൂഹിക വിഷയം മനസിലാക്കാൻ സാധിക്കുന്ന ഒരാൾ തന്നെ മാത്യു ആയി വരണമെന്നുണ്ടായിരുന്നെന്നും ജിയോ പറയുന്നു. അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടിയെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ദേവസിക്ക് മമ്മൂട്ടിയുടെ ഛായയാണെന്ന് ജിയോ പറയുന്നത്.

‘ഈ സിനിമയുടെ പ്രമേയം കേട്ടപ്പോൾ തന്നെ മമ്മൂക്കയുടെ മുഖമാണ് മനസിലേക്ക് വന്നത്. ഇത്തരം സാമൂഹിക വിഷയം മനസിലാക്കാൻ സാധിക്കുന്ന ഒരാൾ തന്നെയാണ് മാത്യു ദേവസിയെ അവതരിപ്പിക്കേണ്ടത്. അങ്ങനെയുള്ള ആളാണ് മമ്മൂക്ക. മമ്മൂക്കയിലെ നടനെയും മനുഷ്യനെയും എനിക്ക് വേണമായിരുന്നു.

ഈ സിനിമയിൽ കഥാപാത്രങ്ങൾ മനസിൽ പേറുന്ന പ്രശ്നങ്ങളിലൂടെയാണ് അത് മുന്നോട്ടുപോകുന്നത് അവരുടെ വേദനയോടൊപ്പം സഞ്ചരിക്കാൻ ആണ് സിനിമ ശ്രമിച്ചത്,’ ജിയോ ബേബി പറഞ്ഞു.

കാതലിന്റെ കാതൽ കഥാപാത്രങ്ങൾ പേറുന്ന പ്രശ്നങ്ങളിലൂടെയുള്ള യാത്രയാണെന്നും ജിയോ പറയുന്നുണ്ട്. ‘ഈ സിനിമയിൽ കഥാപാത്രങ്ങൾ മനസ്സിൽ പേറുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അവരുടെ വേദനയോടൊപ്പം സഞ്ചരിക്കാൻ ആണ് സിനിമ ശ്രമിച്ചത്,’ ജിയോ പറയുന്നു.

ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുമ്പോൾ മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കുന്ന അഭിനയം കാഴ്ചവെച്ച നടനാണ് സുധി കോഴിക്കോട്. തങ്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുധി അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.

Content Highlight: jeo baby about mathw’s character

We use cookies to give you the best possible experience. Learn more