ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സിനിമയാണ് കാതല്‍ ദി കോര്‍. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപെട്ടു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും ചിത്രം നിര്‍മിക്കാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെയും ഇന്ത്യന്‍ സിനിമയിലെ പലരും പ്രശംസിച്ചിരുന്നു.
ഒരു ഇടവേളക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ ചെയ്ത സിനിമ കൂടിയായിരുന്നു കാതൽ ദി കോർ. മമ്മൂട്ടിയെ പോലെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജ്യോതികക്കും കഴിഞ്ഞിരുന്നു.
എന്നാൽ ജ്യോതികക്ക് പകരം ഒരുപാട് പേരെ ആദ്യം വിചാരിച്ചിരുന്നുവെന്നും ആ സമയത്ത് നടി വിദ്യാബാലനെയും അപ്പ്രോച്ച് ചെയ്തിരുന്നുവെന്നും സംവിധായകൻ ജിയോ ബേബി പറയുന്നു. ഒരുപക്ഷെ ജ്യോതിക വന്നില്ലായിരുന്നുവെങ്കിൽ മറ്റൊരു നടിയെ തേടിപോയേനെയെന്നും ജിയോ ബേബി പറയുന്നു.
‘ജ്യോതിക അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ഒരുപാട് പേരെ ആദ്യം മനസിൽ കരുതിയിരുന്നു. സിനിമയ്ക്ക് വേണ്ടി നടി വിദ്യാബാലനെ ഞങ്ങൾ അപ്പ്രോച്ച് ചെയ്തിരുന്നു. പക്ഷെ അവർക്ക് ആ സമയത്ത് ഓരോ തിരക്കുകൾ ആയിരുന്നു. അങ്ങനെ ഒരുപാട് നടിമാരെ ഞങ്ങൾ സിനിമയിലേക്ക് കരുതിയിരുന്നു. പക്ഷെ എല്ലാവരുടെയും പേരൊന്നും ഇപ്പോൾ ഓർക്കുന്നില്ല.
മലയാളത്തിൽ തന്നെയുള്ള നടിമാരെയും ഞങ്ങൾ വിചാരിച്ചിരുന്നു. ഒരുപക്ഷെ ജ്യോതിക വന്നില്ലായിരുന്നുവെങ്കിൽ അങ്ങനെ ആരിലേക്കെങ്കിലും ഞങ്ങൾ പോയേനെ. ജ്യോതിക വന്നപ്പോൾ ഒരുപാട് സന്തോഷം,’ജിയോ ബേബി പറയുന്നു.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.
Content Highlight: Jeo Baby About Kathal Movie Vidhya Balan