2005ൽ താൻ ചെയ്ത വീഡിയോ ആൽബം എഡിറ്റ് ചെയ്തത് മഹേഷ് നാരായണൻ ആണെന്ന് സംവിധായകൻ ജിയോ ബേബി. മഹേഷ് നാരായണൻ അപ്പോൾ പോപ്പുലർ ഫിലിം എഡിറ്റർ ആയിരുന്നെന്നും ജിയോ പറഞ്ഞു. ആൽബം മഹേഷിന്റെ അടുത്ത് എത്തിയപ്പോൾ എടുത്ത് കൊണ്ട് പോ എന്നാണ് പറഞ്ഞതെന്നും ജിയോ ബേബി പറയുന്നുണ്ട്. വളരെ ബോറായിട്ടാണ് ആൽബം എടുത്തതെന്നും തങ്ങളുടെ നിർബന്ധത്തിൽ അത് എഡിറ്റ് ചെയ്ത തന്നെന്നും ജിയോ ബേബി പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2005ൽ ഞാനൊരു വീഡിയോ ആൽബം ചെയ്തിരുന്നു. അത് എഡിറ്റ് ചെയ്തത് മഹേഷ് നാരായണനാണ്. മഹേഷ് അപ്പോൾ പോപ്പുലർ ഫിലിം എഡിറ്ററാണ്. ഞാനത് കൊണ്ട് ചെന്നപ്പോൾ മഹേഷ് എടുത്തോണ്ട് പോ എന്നാണ് പറഞ്ഞത്. മഹേഷിന്റെ ക്ലോസ് ഫ്രണ്ട് ഉണ്ട്, ജോബിൻ. അവൻ എന്റെയും ഫ്രണ്ടാണ്. ജോബിനാണ് എന്നെ അവിടെ കൊണ്ടുപോകുന്നത്.
വളരെ ബോർ ആയിട്ടാണ് ഞാൻ ആ ആൽബം എടുത്തു വെച്ചിട്ടുള്ളത്. ഒന്ന് പുകച്ച് തരുക എന്നൊക്കെ നമുക്ക് അതിനെ പറയാം. അവസാനം മഹേഷ് എന്തൊക്കെയോ കാണിച്ചിട്ട് അത് പുകച്ച് തന്നു. അതിനുശേഷം അത് മിസ്റ്റിൽ ഒക്കെ ഒരുപാട് കളിച്ചിട്ടുണ്ട്,’ ജിയോ ബേബി പറഞ്ഞു.
താൻ ഒരു മ്യൂസിഷ്യൻ ആയിരുന്നെന്നും ജിയോ ബേബി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മ്യൂസിഷ്യൻ ആവുന്നത് എന്താണെന്ന് വെച്ചാൽ മ്യൂസിക് ഡയറക്ടർക്ക് എടുത്ത് കൊടുക്കാൻ 10000 ഒന്നും നമ്മുടെ കൈയിലില്ല. എന്നാൽ ഞാൻ തന്നെ മ്യൂസിക് ചെയ്തോളാം.
നമ്മൾ ഒരു പാട്ട് അങ്ങനെ ഉണ്ടാക്കുകയാണ്. മ്യൂസിക് ഡയറക്‌ഷൻ ഞാൻ അങ്ങനെ നിർത്തി. ഇത് നമുക്ക് പറ്റിയ പരിപാടി അല്ല എന്ന് തിരിച്ചറിഞ്ഞിട്ട് നിർത്തുകയാണ്. സ്കൂളിൽ നിന്നും തുടങ്ങിയതാണ് അധ്യാപകർ കഥാപാത്രങ്ങൾ ആകുന്ന സിനിമകൾ ആയിരുന്നു അതെല്ലാം,’ ജിയോ ബേബി പറഞ്ഞു.