| Thursday, 21st February 2019, 11:44 am

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്; സംഘടനയെ നിരോധിക്കണം; സര്‍ക്കാരിന് പങ്കില്ല: പര്‍വേസ് മുഷറഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പുല്‍വാമയില്‍ സൈന്യത്തിനെതിരെ ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദാണെന്നും എന്നല്‍ ഇതിന് പാക് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നും മുഷറഫ് പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഷറഫ്.

അക്രമണത്തെ അപലപിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുഷറഫ് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തന്നെയും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാനും ജെയ്‌ഷെ മുഹമ്മദിനോട് അനുഭാവമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും മുഷറഫ് പറഞ്ഞു.

മൗലാനയും ജെയ്‌ഷെ മുഹമ്മദുമാണ് ചെയ്തത്. പാക് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. തെളിവുകള്‍ കണ്ടെത്തുന്നതിനായി സംയുക്ത അന്വേഷണം നടത്തണം. ഇതില്‍ സര്‍ക്കാരിന് പങ്കുണ്ടെങ്കില്‍ തെറ്റാണെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് ഇങ്ങനൊരു സാഹചര്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുതിരില്ലെന്നും മുഷറഫ് പറഞ്ഞു.

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ നിരോധിക്കണമെന്നും മുഷറഫ് പറഞ്ഞു.

We use cookies to give you the best possible experience. Learn more