| Monday, 23rd January 2017, 5:09 pm

ജല്ലിക്കെട്ടില്‍ ഒരാള്‍ കൂടെ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.പുതുക്കോട്ടയിലെ രാപൂസല്‍ ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിലാണ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്.


ചെന്നൈ: ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ ഒരാള്‍ കൂടിമരിച്ചു. ശങ്കര്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. ശ്രീവല്ലിപുത്തൂരിലാണ് സംഭവം. ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.

പുതുക്കോട്ടയിലെ രാപൂസല്‍ ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിലാണ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്. എസ്. മോഹന്‍, രാജ എന്നിവരാണ് മരണപ്പെട്ടിരുന്നത്. ജെല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് മൂന്നു പേര്‍ കൊല്ലപ്പെടുന്നത്.

അതേ സമയം ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ഒഴിവാക്കാനുള്ള ശ്രമം ഇന്ന് സംഘര്‍ഷമുണ്ടാക്കിയിരുന്നു. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സംഘര്‍ഷത്തിനിടെ മറീന ബീച്ചിന് സമീപത്തുള്ള ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് സമരക്കാര്‍ തീയിടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയിം ചെയ്തു. ബലപ്രയോഗത്തിനിടെ പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേ സമയം ജെല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. പ്രത്യേത നിയമസഭാ സമ്മേളനം കൂടിയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കിയത് സംഘര്‍ഷം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more