ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തും. തുടര്‍ന്നുള്ള ആഴ്ച്ചകളിലായിരിക്കും കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുക.
ടൊറാന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രീമിയറില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.
2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജല്ലിക്കെട്ട്. ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് , സാബുമോന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന് തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.