വിപണിയില്‍ എത്തിയ കാലം മുതലേ വാഹന പ്രേമികളുടെ മനം കവര്‍ന്നവയാണ് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഓരോ മോഡലുകളും. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിന്റെ ആദ്യ എസ്.യുവിയായ കോംപസ് ഇന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ജീപ്പിനെ ഇപ്പോള്‍ വൈറലാക്കിയിരിക്കുന്നത്.
വ്യത്യസ്തമായ അവതരണവുമായെത്തിയ ജീപ്പ് റാങ്ക്ളറിന്റെ പുതിയ പരസ്യമാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ആക്രമിക്കാനായി പാഞ്ഞടുക്കുന്ന ദിനോസറില്‍ നിന്നും ജീപ്പ് റാങ്ക്ളറില്‍ അതിസാഹസികമായി രക്ഷപ്പെടുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
ഇതിനായി ഉപയോഗിച്ചിരിക്കുന്നതാകട്ടെ 1993ല്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച ജുറാസിക്ക് പാര്‍ക്കും. ദിനോസറില്‍ നിന്നും രക്ഷപ്പെടുന്ന സിനിമയിലെ രംഗത്തിനു സമാനമായ രീതിയിലായിരുന്നു പരസ്യത്തിലും ചിത്രീകരിച്ചത്. ജുറാസിക്ക് പാര്‍ക്കിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജെഫ് ഗോള്‍ഡ്ബ്ലം തന്നെയാണ് പരസ്യത്തിലും അഭിനയിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
ലൈറ്റ് വെയിറ്റ് മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ 90 കിലോഗ്രാം ഭാരം കുറച്ചായിരുന്നു പുതിയ റാങ്ക്ളറിന്റെ കടന്നു വരവ്. പെന്റാസ്റ്റാര്‍ വി6, വി6 എക്കോഡീസല്‍ എന്നിവയ്ക്ക് പുറമേ രണ്ട് പുതിയ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളിലുമാണ് 2018 റാങ്ക്ളര്‍ പുറത്തിറങ്ങിയത്.
വീല്‍ബേസ് നേരത്തെയുള്ളതിനെക്കാള്‍ കൂടുതലുണ്ട്. ഇരട്ട നിറത്തിലാണ് ഡാഷ്ബോര്‍ഡ്. മുന്നിലെ 7 സ്ലേറ്റ് ഗ്രില്‍, ഫുള്‍ എല്‍.ഇ.ഡി ഹെഡ്ലൈറ്റ്, എല്‍.ഇ.ഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫോഗ് ലാമ്പ് എന്നിവയും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.