ഭര്‍ത്താവാണെന്ന് പറയാന്‍ നാണമില്ലേ, അവളെ അഴിച്ചുവിട്ടേക്കുവാണോ എന്ന് സ്ത്രീകള്‍ മെസേജ് അയച്ചിട്ടുണ്ട്: ജീവ
Entertainment news
ഭര്‍ത്താവാണെന്ന് പറയാന്‍ നാണമില്ലേ, അവളെ അഴിച്ചുവിട്ടേക്കുവാണോ എന്ന് സ്ത്രീകള്‍ മെസേജ് അയച്ചിട്ടുണ്ട്: ജീവ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th July 2023, 10:25 pm

തങ്ങള്‍ക്ക് വരുന്ന നെഗറ്റീവ് കമന്റുകളെ പറ്റി സംസാരിക്കുകയാണ് അവതാരകരും യൂട്യൂബേഴ്‌സുമായ അപര്‍ണയും ജീവയും. ഭാര്യയെ അഴിച്ചുവിട്ടേക്കുവാണോയെന്ന് സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഭാര്യയെക്കൊണ്ട് ധരിപ്പിക്കുന്നതാണോ ആണത്തമെന്നും ജീവ ചോദിച്ചു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘എനിക്ക് മെസേജുകള്‍ വരാറുണ്ട്, യൂട്യൂബില്‍ കമന്റ്‌സ് കാണാന്‍ പറ്റും. നീ ആണാണോടാ എന്ന് ചോദിക്കും. അതിന്റെ ബാക്കിയുണ്ട്. പറയാന്‍ പറ്റില്ല. നി ഇങ്ങനെ അവളെ അഴിച്ചുവിട്ടേക്കുവാണോടാ എന്ന് ചോദിക്കും.

ഒരു ഭര്‍ത്താവാണെന്ന് പറഞ്ഞുനടക്കാന്‍ നാണമില്ലേ, നീ ഇങ്ങനെ അവളെ അഴിച്ചുവിട്ടേക്കുവാണോ എന്ന് എനിക്ക് സ്ത്രീകള്‍ മെസേജ് അയച്ചിട്ടുണ്ട്. ഇത് തലയിലെടുത്തുകഴിഞ്ഞാല്‍ ഞങ്ങളുടെ ഫാമിലി ലൈഫ് എന്താകും.

എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭാര്യയെക്കൊണ്ട് ഇടീക്കുന്നതാണോ ആണത്തം. ഞാന്‍ പറയുന്നിടത്ത് എന്റെ ഭാര്യ നില്‍ക്കുന്നതാണോ ആണത്തം. അതിലാണോ ആണത്തം ഉള്ളത്. ഭാര്യക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യിക്കാതിരിക്കുന്നിടത്താണോ ആണത്തമുള്ളത്. അതൊന്നും എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്,’ ജീവ പറഞ്ഞു.

താനൊരു ബിക്കിനി ഇട്ടാല്‍ നിന്റെ ഭര്‍ത്താവിനെ കാണിച്ചാല്‍ പോരേ, എന്തിനാ നാട്ടുകാരെ കാണിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ടെന്ന് അപര്‍ണയും പറഞ്ഞു.

‘ഇങ്ങനെയുള്ള ആണുങ്ങളെ എനിക്ക് പറ്റില്ല. അങ്ങനെയുള്ള ഒരാളാണ് ജീവ എങ്കില്‍ കല്യാണം കഴിക്കില്ലായിരുന്നു. അങ്ങനെയൊരു സ്വഭാവം ജീവ ഞങ്ങള്‍ക്കിടയില്‍ കൊണ്ടുവരാത്തതുകൊണ്ടാണ് ഇത് തുടരുന്നത്,’ അപര്‍ണ പറഞ്ഞു.

Content Highlight: jeeva and aparna talks about negative comments