| Monday, 10th July 2023, 6:31 pm

ഇന്നത്തെ ജീവിതം മാക്സിമം എന്‍ജോയ് ചെയ്യുക, ചെറുപ്പത്തില്‍ കിട്ടാതെ പോയ പലതുമുണ്ട് : ജീവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്യൂച്ചറിനെ കുറിച്ച് തനിക്കും അപര്‍ണക്കും രണ്ട് പ്ലാനിങ് ആണുള്ളതെന്ന് ടി.വി അവതാരകന്‍ ജീവ. നാളയെ കുറിച്ചുള്ള ഒരു മിനിമം ആലോചന വെച്ചിട്ട് ഇന്നത്തെ ജീവിതം മാക്‌സിമം എന്‍ജോയ് ചെയ്യുകയാണ് വേണ്ടതെന്നും ജീവ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ്മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫ്യൂച്ചറിനെ കുറിച്ച് എനിക്കും അപര്‍ണക്കും രണ്ട് പ്ലാനിങ് ആണ്. എനിക്കൊരു അത്യാവശ്യം വന്ന് കഴിഞ്ഞാല്‍ ആരുടെയും മുമ്പില്‍ കൈ നീട്ടെരുതെന്നാണ് അപര്‍ണ പറയുക. ആ പ്ലാനിങ് ആണ് ഞങ്ങള്‍ക്കുള്ളത്. എന്ന് കരുതി കിട്ടുന്ന പൈസ സൂക്ഷിച്ച് വെച്ച് പിശുക്കി ജീവിക്കുന്നത് ഞങ്ങളുടെ പ്ലാനിങ്ങില്‍ ഇല്ല.

നിനക്കൊരു ബാഗ് വാങ്ങിക്കാന്‍ ആഗ്രഹമുണ്ടോ, ഇപ്പോള്‍ വാങ്ങിച്ചില്ലെങ്കില്‍ എപ്പോള്‍ വാങ്ങിക്കും, നീ വര്‍ക്ക് ചെയ്യുന്നുണ്ട് വാങ്ങിക്കണം എന്നാണ് ഞാന്‍ പറയാറ്. എനിക്കൊരു ഷര്‍ട്ട് വാങ്ങിക്കണം, അല്ലെങ്കില്‍ കറങ്ങാന്‍ പോണം, എന്നും പുറത്ത് പോയി സലാഡ് കഴിക്കണം. ഞാന്‍ വര്‍ക്ക് ചെയ്യുകയാണ്. ഇപ്പോള്‍ കഴിച്ചില്ലെങ്കില്‍ എപ്പോള്‍ കഴിക്കും, നാളെ അമ്പത് വയസായിട്ട് ബാഗില്‍ രണ്ട് കോടിയിട്ടിട്ട് പോകുമ്പോള്‍ സലാഡ് കഴിക്കാന്‍ ഇഷ്ടമുണ്ടാവണമെന്നില്ല. അല്ലെങ്കില്‍ ഷുഗറോ കൊളസ്‌ട്രോള്‍ കാരണം കഴിക്കാന്‍ കഴിയണമെന്നില്ല, എന്ത് ചെയ്യും. നാളത്തെ കുറിച്ചുള്ള ഒരു മിനിമം ആലോചന വെച്ചിട്ട് ഇന്നത്തെ ജീവിതം മാക്‌സിമം എന്‍ജോയ് ചെയ്യുക. ഞങ്ങള്‍ക്ക് ഞങ്ങളുടെ ചെറുപ്പത്തില്‍ കിട്ടാതെ പോയ പല കാര്യങ്ങളുണ്ട്,’ ജീവ പറഞ്ഞു.

റിലേഷന്‍ഷിപ്പില്‍ കമ്മ്യൂണിക്കേഷന് ഏറെ പ്രധാനമുണ്ടെന്നും തന്നില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ അപര്‍ണയോട് പറയാറുണ്ടെന്നും ജീവ പറഞ്ഞു.

‘റിലേഷന്‍ഷിപ്പില്‍ കമ്മ്യൂണിക്കേഷന്‍ വളരെ പ്രധാനമാണെന്നാണ് എന്റെ 8 വര്‍ഷത്തെ അനുഭവം വെച്ച് തോന്നുന്നത്. അപര്‍ണ എന്തെങ്കിലും കാര്യം എന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ചോദിക്കും. എനിക്ക് മനസിലായില്ലെങ്കില്‍ പറഞ്ഞ് തരണമെന്ന് പറയാറുണ്ട്. എന്റെ അടുത്ത് നിന്നും ഓരോ കാര്യങ്ങള്‍ പ്രതീക്ഷിച്ച് മനസില്‍ വെച്ചിട്ട് കാര്യമില്ല. ചിലപ്പോള്‍ അത് എല്ലാവരെയും പോലെ മനസിലാക്കി പെരുമാറാന്‍ സാധിക്കുന്ന ആളായിരിക്കില്ല ഞാന്‍. അതെന്റെ ഒരു കുറവായിരിക്കും, അപ്പോള്‍ അത് എന്നോട് ചോദിക്കണം. അപ്പോള്‍ ഞാന്‍ അതിനനുസരിച്ച് പെരുമാറും.

അതുപോലെ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഇഷ്ടമാണെന്ന് ഞാന്‍ അപര്‍ണയോട് പറയും, അപ്പോള്‍ അതിനനുസരിച്ച് അവളും പെരുമാറും. അപര്‍ണ പിന്നെ എന്റെ മുഖമൊന്ന് മാറിയാല്‍ പോലും മനസിലാക്കുന്ന ആളാണ്. എനിക്ക് അത്രയും പറ്റില്ല. ഞാന്‍ എപ്പോഴും അവള്‍ ഹാപ്പിയല്ലേ, ഓക്കെ അല്ലേ എന്ന് വിചാരിക്കും. ഉച്ചയാകുമ്പോള്‍ അവള്‍ പറയും എന്റെ മൂഡൊന്ന് മാറിയായിരുന്നുവെന്ന്. എനിക്ക് മനസിലായില്ലെന്ന് ഞാന്‍ പറയും. എനിക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയണമെന്ന് ഞാന്‍ അവളോട് പറയും,’ ജീവ പറഞ്ഞു.

Content Highlight: jeeva about future

We use cookies to give you the best possible experience. Learn more