| Tuesday, 7th January 2014, 1:21 pm

ജിത്തു ജോസഫിന്റെ അടുത്ത പടത്തില്‍ പൃഥ്വിരാജില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ദൃശ്യം സിനിമയുടെ സംവിധയാകന്‍ ജിത്തു ജോസഫിന്റെ പുതിയ ചിത്രം പൃഥ്വിരാജുമായല്ലെന്ന് വാര്‍ത്ത.

അടുത്ത ചിത്രം പൃഥ്വിരാജുമൊത്താണെന്ന കഥകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലുടെയും മാധ്യമങ്ങളിലുടെയും പ്രചരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത.

മലയാളത്തിലെ മറ്റൊരു വലിയ നടനുമായാണ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പെട്ടന്നുതന്നെ വെളിപ്പടുത്തും.

ഇപ്പോള്‍ ചെയ്യുന്ന പടത്തിന് ശേഷം ഈ വര്‍ഷം തന്ന പൃഥ്വിരാജുമായി ഒരു പടം ചെയ്യാനാണ് സംവിധായകന്റെ പ്ലാന്‍. അതിനിടയില്‍ മറ്റൊരു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്ന തിരക്കിലാണ് ജിത്തു.

Latest Stories

We use cookies to give you the best possible experience. Learn more