| Monday, 22nd April 2024, 5:41 pm

ഫഹദിനും അത് നൽകണമെന്നുണ്ടായിരുന്നു; പക്ഷെ അദ്ദേഹം അത് സമ്മതിച്ചില്ല: ജിത്തു മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ പ്രധാന കഥാപാത്രമായ ഫഹദടക്കം നാലുപേർക്കും പേരിനൊപ്പം സ്റ്റാറിങ് എന്ന് കൊടുക്കാൻ കരുതിയിരുന്നെന്ന് സംവിധായകൻ ജീത്തു മാധവൻ. പ്രധാന കഥാപാത്രങ്ങൾ ആകുന്ന ഹിപ്സ്റ്റർ, മിഥുൻ ജയ്, റോഷൻ ഷാനവാസ് എന്നിവരെയെല്ലാം സ്റ്റാറിങ് എന്ന് പറഞ്ഞാണ് കൊടുത്തതെന്നും ഫഹദിനും അത് നൽകണമെന്ന് കരുതിയിരുന്നെന്നും ജീത്തു പറഞ്ഞു.

എന്നാൽ സ്റ്റാറിങ് കൊടുക്കാൻ ഫഹദ് സമ്മതിക്കില്ലെന്നും പിന്നീടുള്ള ആലോചനയിലാണ് റീ ഇൻട്രൊഡ്യൂസിങ് ഫാ ഫാ എന്ന് തീരുമാനിച്ചതെന്നും ജീത്തു കൂട്ടിച്ചേർത്തു. റീ ഇൻട്രൊഡ്യൂസിങ് എന്നത് ഫഹദിന്റെ തന്നെ ഐഡിയ ആയിരുന്നു എന്നും ജീത്തു ദേശാഭിമാനി പത്രത്തോട് പറഞ്ഞു.

‘സിനിമയിലെ പ്രധാന കഥാപാത്രമായ ഫഹദടക്കം നാലുപേർക്കും പേരിനൊപ്പം സ്റ്റാറിങ് എന്ന് കൊടുക്കണം എന്ന് ആലോചിച്ചിരുന്നു. പ്രധാന കഥാപാത്രങ്ങൾ ആകുന്ന ഹിപ്സ്റ്റർ, മിഥുൻ ജയ്, റോഷൻ ഷാനവാസ് എന്നിവരെയെല്ലാം സ്റ്റാറിങ് എന്ന് പറഞ്ഞാണ് കൊടുക്കുന്നത്. അതുപോലെ ഫഹദിനും നൽകണമെന്നുണ്ടായിരുന്നു.

സ്റ്റാറിങ് കൊടുക്കാൻ ഫഹദ് സമ്മതിച്ചില്ല. പിന്നീടുള്ള ആലോചനയിലാണ് റീ ഇൻട്രൊഡ്യൂസിങ് ഫാ ഫാ എന്ന് തീരുമാനിച്ചത്. റീ ഇൻട്രൊഡ്യൂസിങ് എന്നത് ഫഹദിന്റെ തന്നെ ഐഡിയ ആയിരുന്നു. ആവേശത്തിലെ ഫഹദ് പുതിയൊരു അവതാരമാണ്,’ ജിത്തു മാധവൻ പറഞ്ഞു.

ചിത്രത്തെ കുറിച്ചുണ്ടായിരുന്ന തന്റെ ജഡ്ജ്മെന്റ് കറക്റ്റ് ആയിരുന്നു എന്നും ജിത്തു അഭിമുഖത്തിൽ പറയുന്നത്. താൻ കരുതിയ പോലെ തന്നെ ഹ്യൂമറും രോമാഞ്ചം തരുന്ന സീനുകളും വർക്കായെന്ന് ജിത്തു പറയുന്നു. ‘ആവേശം ഷൂട്ട് ചെയ്യുന്ന സമയത്ത് ചിരി വന്നതും ത്രിൽ അടിച്ചതും ഹൈ കിട്ടിയ തുമായ സീനുകളുണ്ട്.

അതെല്ലാം തിയേറ്ററിൽ പ്രേക്ഷകനും അതുപോലെ കി ട്ടുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. നമ്മുടെ ജഡ്ജ്മെന്റ് ശരിയായിരുന്നെന്ന് മനസ്സിലാകുമ്പോൾ കിട്ടുന്ന ഒരു ധൈര്യമുണ്ട്.

രണ്ട് സിനിമകളും വിജയമായി എന്നത് അടുത്ത സിനിമ ചെയ്യുമ്പോൾ സമ്മർദമുണ്ടാക്കില്ല. ചെയ്യണമെന്ന് തോന്നുമ്പോൾ, ഇഷ്‌ടപ്പെടുന്ന സിനിമ ചെയ്യും,’ജിത്തു മാധവൻ പറഞ്ഞു.

Content Highlight: Jeethu madhavan about the term reintroducing fafa

We use cookies to give you the best possible experience. Learn more