മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമാണ് നേര്. മോഹൻലാൽ വിജയ് മോഹൻ എന്ന അഡ്വക്കേറ്റ് ആയിട്ടായിരുന്നു നേരിൽ വേഷമിട്ടത്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ ദൃശ്യത്തിന് ശേഷമുള്ള തിയേറ്റർ റിലീസ് കൂടിയായിരുന്നു നേര്.
കാഴ്ച്ചയില്ലാത്ത ഒരു കുട്ടി റേപ്പ് ചെയ്യപ്പെടുകയും കുറ്റവാളിയെ ശിക്ഷിക്കാൻ അവൾ നടത്തുന്ന നിയമപോരാട്ടവുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ റേപ്പ് സീൻ ഷൂട്ട് ചെയ്യാൻ തനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജീത്തു ജോസഫ്.
തന്റെ മുൻ ചിത്രങ്ങളിൽ ഒന്നായ ലൈഫ് ഓഫ് ജോസൂട്ടിയിലെ ചില സീനുകൾ കുടുംബ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നും അതിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നുവെന്നും ജീത്തു പറയുന്നു. അതുകൊണ്ട് തന്നെ നേരിലെ റേപ്പ് സീൻ ആളുകൾ എങ്ങനെ ഉൾക്കൊളുമെന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും വൾഗറായാൽ ഫാമിലി ഓഡിയൻസ് മാറി നിൽക്കുമെന്നും ജീത്തു പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള് ഹ്യൂമറസായി പ്രസന്റ് ചെയ്ത കാര്യങ്ങളില്‍ ചില സ്ത്രീകള്‍ക്ക് വള്ഗറാരിറ്റി ഫീല്‍ ചെയ്തു. ഇപ്പോള്‍ ഒരുപാട് ആളുകള്‍ ആ സിനിമ ഇഷ്ടമായെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവരാണ് ഇത് പറയുന്നത്.
അന്ന് ഫാമിലിയോടൊപ്പം സിനിമ കണ്ടിറങ്ങിയ ഒരാള്‍ ജീത്തു ജോസഫ് എന്തിനാണ് ഇങ്ങനെയുള്ള സീന്‍ ചെയ്തതെന്ന് ചോദിക്കുന്നത് കേട്ടു. അപ്പോഴാണ് ഫാമിലി ഓഡിയന്‍സ് എന്നില്‍ നിന്ന് ചിലത് എക്സെപ്റ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് നേര് ചെയ്യുമ്പോള്‍ എനിക്ക് പേടിയായിരുന്നു.
പ്രത്യേകിച്ച് ആ റേപ്പ് സീന്‍ ചെയ്യുമ്പോഴാണ് പേടിച്ചത്. ഞാന്‍ ഇത്രയും വിഷമിച്ച് ചെയ്ത ഒരു സീന്‍ വേറെയില്ല. കാരണം അത് വള്‍ഗറായാല്‍ ഫാമിലി ഓഡിയന്‍സ് മാറി നില്ക്കും. അതേസമയം അവിടെ ആ റേപ്പ് സീന്‍ കാണിക്കാതിരിക്കാനും പറ്റില്ലായിരുന്നു.
അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ആ സീനെടുത്തത്. ഫാമിലി പ്രേക്ഷകർ വരുമ്പോൾ എന്റെ സിനിമ കാണുമ്പോൾ അവർക്കൊരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. നേര് ഭാഗ്യത്തിന് അത് കടന്നുപോയി,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Talk About Shooting Experience Of Neru Movie