| Tuesday, 2nd January 2024, 10:02 am

ചിലത് വർക്കാവും ചിലത് വർക്കാവില്ല, നീരജ് മാധവൊക്കെ അങ്ങനെയാണ് എന്റെ സിനിമയിലേക്ക് വരുന്നത്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായിമാറിയ വ്യക്തിയാണ് ജീത്തു ജോസഫ്.

മെമ്മറീസ്, ദൃശ്യം തുടങ്ങി അവസാനമിറങ്ങിയ നേര് എന്ന സിനിമയടക്കം ശ്രദ്ധിച്ചാൽ നിരവധി പുതുമുഖങ്ങളെ ജീത്തുവിന്റെ സിനിമകളിൽ കാണാം. അതോടൊപ്പം തന്നെ ടെലിവിഷൻ കോമഡി പരിപാടികളിലെ താരങ്ങൾക്കും ജീത്തു തന്റെ സിനിമയിൽ അവസരം കൊടുക്കാറുണ്ട്.

അവസരങ്ങൾ കൊടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അവരെയെല്ലാം സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നതെന്നാണ് ജീത്തു പറയുന്നത്. എന്നാൽ ചിലത് വർക്ക്‌ ആവില്ലെന്നും ചിലത് നന്നാവാറുണ്ടെന്നും ജീത്തു പറയുന്നു.


നടൻ നീരജ് മാധവെല്ലാം അത്തരത്തിലാണ് തന്റെ മെമ്മറീസ് എന്ന ചിത്രത്തിലേക്ക് വരുന്നതെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ആരെങ്കിലും നിർദ്ദേശിക്കുമ്പോഴാണ് ഞാൻ ചിലരെയൊക്കെ തെരഞ്ഞെടുക്കുക. പിന്നെ എനിക്കൊരു മെയിൽ ഐഡിയുണ്ട്. ആ മെയിലിലേക്ക് ഒരുപാട് പേര് എനിക്ക് അവസരങ്ങൾ ചോദിച്ച് മെസേജ് അയക്കാറുണ്ട്. നീരജ് മാധവൊക്കെ എനിക്ക് അങ്ങനെ മെസേജ് അയച്ചിട്ടാണ് മെമ്മറീസ് എന്ന ചിത്രത്തിലേക്ക് വരുന്നത്.

ഈ സിനിമയുടെ സമയത്തും അങ്ങനെ മെയിൽ ഐഡി നോക്കി ഒരുപാട് പിള്ളേരെ തെരഞ്ഞെടുത്തിട്ടുണ്ട്. കുറച്ച് ഫ്രഷ് ആയിട്ടുള്ളവരെ എടുക്കും പിന്നെ ഈ കോമഡി പരിപാടികളിലൊക്കെ ഉള്ള ചിലരെ എടുക്കും. അങ്ങനെ അവസരങ്ങൾ നമ്മളെ പോലുള്ളവർ കൊടുത്താൽ അല്ലേ അവർക്ക് അഭിനയിക്കാൻ പറ്റുള്ളൂ.

അതിന് വേണ്ടിയാണ് ഞങ്ങൾ പുതിയ പലരെയും സിനിമയിൽ ട്രൈ ചെയ്യുന്നത്. ചിലത് വർക്ക്‌ ഔട്ട്‌ ആവും ചിലത് വർക്ക്‌ ആവില്ല. അവസരങ്ങൾ കൊടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ചെയ്യുന്നതാണ് അതെല്ലാം,’ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About New Faces In His Films

We use cookies to give you the best possible experience. Learn more