| Wednesday, 3rd January 2024, 9:04 am

'ആ ജയിംസ് ബോണ്ട്‌ ചിത്രത്തിൽ നിന്നാണ് എനിക്ക് അങ്ങനെയൊരു ക്ലൈമാക്സ്‌ കിട്ടിയത്'; തന്റെ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ നേര് എന്ന ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയർന്നു വരാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.
തന്റെ ആദ്യ ചിത്രമായ ഡിറ്റക്റ്റീവിനെകുറിച്ചും രണ്ടാമത്തെ ചിത്രമായ മമ്മി ആൻഡ്‌ മീയെ കുറിച്ചും പറയുകയാണ് സംവിധായകൻ. ക്രൈം ത്രില്ലർ ചിത്രമായ ഡിറ്റക്റ്റീവിന്റെ ക്ലൈമാക്സ്‌ രംഗം സിനിമ കണ്ട പ്രേക്ഷകരാരും മറക്കാനിടയില്ല.

ആ സീൻ പണ്ട് താൻ കണ്ട ഒരു ജെയിംസ് ബോണ്ട്‌ ചിത്രത്തിൽ നിന്ന് എടുത്തതാണെന്നും ആ ചിത്രത്തിൽ ആ രംഗത്തിന് ഒട്ടും പ്രാധാന്യമില്ലായിരുന്നു എന്നും ജീത്തു പറയുന്നു. മമ്മി ആൻഡ് മീ ജീവിതത്തിൽ നിന്ന് കിട്ടിയ കഥയാണെന്നും അത് ഒരു ടെലിഫിലിമായി ഇറക്കാനാണ് ആദ്യം ഉദ്ദേശിച്ചതെന്നും ക്ലബ്ബ് എഫ്.എമ്മിനോട് അദ്ദേഹം പറഞ്ഞു.

‘കോളേജിലൊക്കെ പഠിക്കുമ്പോൾ കണ്ടിരുന്ന ഒരു ജെയിംസ് ബോണ്ട്‌ പടത്തിൽ നിന്നാണ് ക്ലൈമാക്സിൽ നൂൽ വഴിയുള്ള ആ സാധനം കിട്ടുന്നത്. അത് കണ്ടപ്പോൾ തോന്നിയ ആ ഐഡിയയിൽ നിന്ന് ഞാൻ ഉണ്ടാക്കിയതാണ് ഡിറ്റക്റ്റീവ് എന്ന സിനിമ.

ആ ജയിംസ് ബോണ്ട്‌ ചിത്രത്തിൽ ഒട്ടും പ്രധാന്യമില്ലാത്ത ഒരു സീനായിരുന്നു അത്. അതിൽ നിന്നും ഉണ്ടാക്കിയതാണ് ഡിറ്റക്റ്റീവിലെ ആ ഭാഗം.

അതുപോലെ മമ്മി ആൻഡ്‌ മീ ഞാൻ കോളേജിൽ പഠിക്കുമ്പോൾ വാലന്റൈൻസ് ഡേയ്‌ക്ക് ഒരു ടെലിഫിലിമായി ഇറക്കാമെന്ന് കരുതിയതായിരുന്നു. കാരണം ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യമായിരുന്നു അമ്മ മകൾ വഴക്കുകൾ.

നമ്മുടെ വീട്ടിലും ചുറ്റുപ്പാടിലുമെല്ലാം അതുണ്ട്. അതിൽ തമാശയുണ്ട് വേദനയുണ്ട് അങ്ങനെ അത് ജീവിതത്തിൽ നിന്ന് തന്നെ കിട്ടിയതാണ്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph Talk About Detective Movie And Mommy And Me Movie

We use cookies to give you the best possible experience. Learn more