ഒരു നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ മറ്റുള്ളവര്‍ അതിനെ എങ്ങനെയെടുക്കും എന്ന ചിന്ത ചിലര്‍ക്ക് ഉണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ലെവല്‍ ക്രോസ് ചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്‍ ഈ കാര്യം പറഞ്ഞത്. ഇത്തരം ചിന്ത കൂടുതലും നടിമാര്‍ക്കാണെന്നും ഇമേജ് കോണ്‍ഷ്യസ് ആകുന്നതാണ് ഇതിന് കാരണം എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ഇമേജ് കോണ്‍ഷ്യസ് കൊണ്ട് ഒരു തവണ തന്റെ സിനിമ ചെയ്യില്ലെന്ന് പറഞ്ഞ താരങ്ങളെ പിന്നീട് അടുത്ത സിനിമക്കായി സമീപിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജീത്തു ജോസഫ്. താന്‍ അവരെ പിന്നെ സമീപിക്കില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. എന്നാല്‍ ആ വ്യക്തിക്ക് പറ്റുന്ന ഒരു കഥാപാത്രം വന്നാല്‍ അപ്പോള്‍ താന്‍ സെല്‍ഫിഷ്‌നെസ് കാണിക്കുമെന്നും അവരെ ചെന്ന് കാണുമെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.
‘സമീപിക്കില്ല. ഞാന്‍ എന്തിന് വേണ്ടിയാണ് പിന്നെയും പോകുന്നത്. അവരെ എഴുതി തള്ളും എന്നല്ല ഞാന്‍ പറയുന്നത്. ആ വ്യക്തിക്ക് പറ്റുന്ന ഒരു കഥാപാത്രം വന്നാല്‍ ഞാന്‍ സമീപിക്കും. അപ്പോള്‍ ഞാന്‍ എന്റെ സെല്‍ഫിഷ്‌നെസ് കാണിക്കും. എനിക്ക് ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ വീണ്ടും പോകും. അല്ലെങ്കില്‍ ഞാന്‍ പിന്നെ അവരുടെ അടുത്തേക്ക് പോകില്ല. കാരണം നമ്മള്‍ ഒരു ഐറ്റവുമായി അവരുടെ അടുത്തേക്ക് പോകുകയാണ്.
അപ്പോള്‍ അവര്‍ നോക്കേണ്ടത് അതില്‍ പെര്‍ഫോം ചെയ്യേണ്ടതിന്റെ സാധ്യതകളെ കുറിച്ചാണ്. അതാണ് ഒരു താരം നോക്കേണ്ടത്. അല്ലാതെ എനിക്ക് ഇങ്ങനെയുള്ള കഥാപാത്രമാകണം, എനിക്ക് ഇങ്ങനെ പറ്റില്ല. ഇല്ലീഗല്‍ റിലേഷന്‍ഷിപ്പുള്ള ഒരു കഥാപാത്രം എന്നെ കൊണ്ട് പറ്റില്ല എന്നൊന്നും ചിന്തിക്കരുത്. ഇതെല്ലാം ക്യാരക്ടറല്ലേ. ഞാന്‍ പിന്നീട് അവരിലേക്ക് ചെല്ലില്ല എന്ന് പറയാന്‍ കാരണം, അവര്‍ക്ക് സിനിമയോടുള്ള അപ്രോച്ച് മനസിലായത് കൊണ്ടാണ്. അവര്‍ പാഷനേറ്റ് അല്ല, അവര്‍ക്ക് വേണ്ടത് ഫെയിമോ ലൈംലൈറ്റോ ആണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph Says That He Will Not Approach Actors Since He Say No To A Role Due To Image-Consciousness