| Saturday, 21st May 2022, 5:24 pm

ആ ഗോഷ്ട്ടി ലാലേട്ടന്‍ വക; 12th മാനിലെ മുഖം കൊണ്ടുള്ള ആക്ഷനെ കുറിച്ച് ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മിസ്റ്ററി ത്രില്ലര്‍ ചിത്രം 12th മാന്‍ നേരിട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങിയത്.

ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് വരുന്നതും. ഇപ്പോഴിതാ 12ത് മാനിലെ ഒരു സീനിലെ മോഹന്‍ലാല്‍ കയ്യൊപ്പിനെ പറ്റി മനസ് തുറക്കുകയാണ് ജീത്തു ജോസഫ്.

ചിത്രത്തില്‍ നന്ദുവും മോഹന്‍ലാലും ഉള്ള ഒരു രംഗത്തില്‍ മോഹന്‍ലാല്‍ കാണിച്ച ഒരു ഗോഷ്ടിയെ കുറിച്ചാണ് ജീത്തു ജോസഫ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പറയുന്നത്. ചിത്രത്തിലെ പ്രസ്തുത സീന്‍ കേട്ടപ്പോള്‍ ലാലേട്ടന്‍ തന്നെയായിരുന്ന ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചതെന്നം ജീത്തു പറഞ്ഞു.

മുന്‍പും മോഹന്‍ലാല്‍ സ്‌പോട്ട് മാജിക്കിന് ജിത്തു ജോസഫ് സാക്ഷി ആയിട്ടുണ്ട്. ദൃശ്യം 2 വില്‍ ജോര്‍ജ് കുട്ടി പിടിക്കപ്പെട്ടു എന്ന് മനസിലാകുന്ന സീനില്‍ എന്ത് എക്സ്‌പ്രെഷനാണ് ഇടേണ്ടത് എന്ന് സീന്‍ എഴുതിയപ്പോഴോ സീന്‍ പറഞ്ഞു കൊടുമ്പോഴോ തനിക്ക് അറിയില്ലായിരുന്നെന്നും എന്നാല്‍ തന്നെപ്പോലും അത്ഭതപ്പെടത്തുന്ന രീതിയില്‍ ആ സീന്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്തുവെന്നായിരുന്നു ജീത്തു പറഞ്ഞത്.

പൊലീസ് സ്റ്റേഷന്‍ കുഴിക്കുന്നുണ്ടെന്നും ജോര്‍ജുകുട്ടിച്ചായന്‍ ഡെഡ് ബോഡി അവിടെയാണോ എന്ന് കുഴിച്ചിട്ടതുമെന്നും ഒരാള്‍ ഓടി വന്ന് പറയുന്ന സീനായിരുന്നു അത്. ലാല്‍ എന്ത് എക്‌സ്പ്രഷനാണ് അവിടെ ഇടാന്‍ പോകുന്നത് എന്ന് ഞാന്‍ കാത്തിരിക്കകയായിരുന്നു. സീന്‍ എടുക്കുമ്പോള്‍ തന്നെ അമ്പരപ്പിക്കുന്ന രീതിയില്‍ മോഹന്‍ലാല്‍ അത് അഭിനയിച്ചു, എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12th മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Jeethu Joseph says Mohanlal Special Facial Expression on 12th Man

We use cookies to give you the best possible experience. Learn more