മോഹൻലാലിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ നായകനായ ചിത്രം ത്രില്ലര്‍ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച് മലയാളത്തില്‍ വമ്പന്‍ വിജയമായി മാറിയിരുന്നു.
മോഹൻലാലിന് മുൻപ് ജീത്തു ജോസഫ് മമ്മൂട്ടിയോട് ദൃശ്യത്തിന്റെ കഥ പറഞ്ഞിരുന്നു. മോഹൻലാലിന് പകരം മമ്മൂട്ടി ദൃശ്യത്തിൽ അഭിനയിച്ചിരുന്നെങ്കിൽ എന്തായേനെ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ജീത്തു ജോസഫ്. മമ്മൂട്ടി ആയിരുന്നെങ്കിലും സിനിമയ്ക്ക് ഇതേ പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് ജീത്തു പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലും ജീവിക്കുന്ന പ്രതിഭകൾ ആണെന്നും ജീത്തു കൂട്ടിച്ചേർത്തു. ഇവർക്ക് പുറമെ താഴേ റേഞ്ചിൽ ഉള്ള ഒരു ആർട്ടിസ്റ്റ് ചെയ്താലും സിനിമ നന്നാകുമായിരുന്നെന്നും എന്നാൽ മമ്മൂട്ടിയും മോഹൻലാലും തരുന്ന പുഷ് ഉണ്ടാവില്ലെന്ന് ജീത്തു പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്ക ആയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നേനെ. മമ്മൂക്ക ചെയ്താലും ആ പടം നന്നായിട്ട് തന്നെ വരും. മമ്മൂക്ക ലാലേട്ടൻ ഇവർ രണ്ട് പേരും ചെയ്തു കഴിഞ്ഞാൽ തീർച്ചയായും അതിന് വലിയ സ്വീകാര്യത കിട്ടും. അവർ രണ്ടുപേരും ഇപ്പോൾ ജീവിക്കുന്ന പ്രതിഭകളാണ്. നല്ല ആക്ടർസ് ആണ്.
https://youtube.com/shorts/R5y66bkko3Y?si=NzlXSW4QzzigWJ_y
പക്ഷേ വേറൊരു ലെവലിലുള്ള കുറച്ച് താഴേ റേഞ്ചിൽ ഉള്ള ഒരു ആർട്ടിസ്റ്റ് ചെയ്താലും സിനിമ നന്നാകുമായിരുന്നു. നല്ല സിനിമയാകും. പക്ഷേ ഇവർ പുഷ് ചെയ്യുന്ന ലെവലിലേക്ക് എത്തുകയില്ലായിരുന്നു. ഇവരെ കൊണ്ട് ഉയരുന്ന തലത്തിലേക്ക് ആ സിനിമ പോകില്ലായിരുന്നു എന്നേയുള്ളു,’ ജീത്തു ജോസഫ് പറഞ്ഞു.
മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായിരുന്നു ദൃശ്യം. ഇന്ത്യയില്‍ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രം റിലീസായതിന് ശേഷം ദൃശ്യം മോഡല്‍ കൊലപാതകം എന്ന രീതിയില്‍ ഒരുപാട് കേസുകള്‍ പിന്നീട് വന്നിരുന്നു.
Content Highlight: Jeethu Joseph said what would have happened if Mammootty had acted in Drishyam