Advertisement
Drishyam 2
ദൃശ്യം 3 ന്റെ ക്ലൈമാക്‌സ് കൈയിലുണ്ട്, ലാലേട്ടനും ഇഷ്ടമായി; മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 23, 01:47 pm
Tuesday, 23rd February 2021, 7:17 pm

കോഴിക്കോട്: ദൃശ്യം 3 ഉണ്ടായേക്കുമെന്ന സൂചന നല്‍കി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ഇതിനോടകം തന്നെ തന്റെ കൈയിലുണ്ടെന്നും മോഹന്‍ലാലിനോട് ഇത് സംസാരിച്ചിട്ടുണ്ടെന്നും ജീത്തു പറഞ്ഞു.

‘ സത്യത്തില്‍ ദൃശ്യം 3 ന്റെ ക്ലൈമാക്‌സ് എന്റേലുണ്ട്. ക്ലൈമാക്‌സ് മാേ്രത ഉള്ളൂ. ലാലേട്ടനുമായിട്ട് ഷെയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു’, ജീത്തു ജോസഫ് പറഞ്ഞു.


ആമസോണ്‍ പ്രൈമില്‍ 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Jeethu Joseph Drishyam 3 Mohanlal Drishyam Sequel