ജീത്തു ജോസഫ് - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; ത്രില്ലര്‍ ചിത്രത്തിന്റെ സൂചനയുമായി ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍
Film News
ജീത്തു ജോസഫ് - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; ത്രില്ലര്‍ ചിത്രത്തിന്റെ സൂചനയുമായി ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 7:22 pm

ആസിഫലി നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന് ശേഷം വീണ്ടും അവര്‍ ഒന്നിക്കുന്നു. ‘ലെവല്‍ ക്രോസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി.

ബിഗ് ബജറ്റ് മൂവിയായ മോഹന്‍ലാല്‍ നായകനായെത്തുന്ന റാമിന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.


ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയ്യൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, ഷറഫുദ്ദീന്‍, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രം ഒരു ത്രില്ലര്‍ ആണെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രമാകും ലെവല്‍ ക്രോസ്.

അര്‍ഫാസിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ആദ്യം ചിത്രം കൂടെയാണ് ഇത്. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയുണ്ട്.

വിശാല്‍ ചന്ദ്രശേഖറാണ് (സീതാരാമം) സംഗീതം ഒരുക്കുന്നത്. വരികള്‍ – വിനായക് ശശികുമാര്‍. ചായഗ്രഹണം – അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍.

സംഭാഷണം – ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ – ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം – ലിന്റ്‌റ ജീത്തു. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രേം നവാസ്. പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്.

Content Highlight: Jeethu Joseph – Asif Ali Movie Level Cross Title Motion Poster Out