മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് റാം. കൊവിഡ് കാലഘട്ടത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം റാമിന്റെ ചിത്രീകരണം മാറ്റി വെച്ചിരുന്നു.
റാം വൈകുന്നതിൽ തനിക്ക് സങ്കടമുണ്ടെന്നും സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകാത്തതുകൊണ്ടാണ് അത് നീളുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.സിനിമ വൈകിക്കഴിഞ്ഞാൽ ഒരുപാട് ദോഷങ്ങൾ ഉണ്ടാകുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റാം വൈകുന്നതിൽ ഞങ്ങൾക്ക് ഭയമുണ്ട്. അത് ഡിലെ ആയാൽ ഒത്തിരി രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകും. സാഹചര്യങ്ങൾ നമുക്ക് അനുകൂലമായിട്ട് വരണ്ടെ,’ ജീത്തു ജോസഫ് പറഞ്ഞു.
റാമിലെ സ്റ്റൻഡ് ഏറ്റവും സാഹസികമായിട്ടാണോ ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.
‘ഏയ് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. റാം എന്ന് പറയുന്നത് ഈ സോ കോൾഡ് ലാർജ്ജർ ദാൻ ലൈഫ് ക്യാരക്ടർ അല്ല. അതിന്റെ അകത്തും ഇമോഷൻ ഉണ്ട്. ആ വ്യക്തി ഒരു സാധാരണ മനുഷ്യനാണ്. ഒരു മനുഷ്യന് ഫൈറ്റ് ചെയ്യാൻ പറ്റുന്ന ഫൈറ്റ് മാത്രമേ അതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഒരേസമയത്ത് 15 പേരെ ഇടിച്ചു തെറിപ്പിച്ചു പോകുന്ന സ്ലോ മോഷനോ, ബൈക്ക് ഒക്കെ ജമ്പ് ചെയ്യുന്നതൊന്നും ഇതിലില്ല.
അത്യാവശ്യം ത്രില്ലിങ് ആയിട്ടുള്ള ഫൈറ്റ്‌സൊക്കെ ഇതിലുണ്ട്. കാണുമ്പോൾ അത് റിയൽ ആണെന്നു തോന്നുന്ന രീതിയിലാണ് നമ്മൾ ഇത് ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. കാരണം ലാൽ വന്നിട്ട് റിഹേഴ്സൽ ചെയ്തിട്ടുണ്ട്, വേണമെങ്കിൽ ഡ്യൂപ്പിനെ വെച്ച് ചെയ്യാം. ലാൽ സാറിന് അത് താത്പര്യമില്ല. ഫോറിൻ ഫൈറ്റേഴ്സ് ആണ് അവർക്ക് റിഹേഴ്സൽ എല്ലാം വേണം. അതുകൊണ്ട് റിഹേഴ്സൽ ചെയ്തിട്ടാണ് ലാൽ ഫൈറ്റെല്ലാം ചെയ്തത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu joseph about Ram movie