നേര് സിനിമയുടെ സ്ക്രിപ്റ്റ് എഴുതാൻ താൻ വേറെ അഭിഭാഷകരെ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. ശാന്തി മായാദേവി ദൃശ്യം സിനിമയിലേക്ക് അഭിനയിക്കാൻ വരുന്നതിന് മുൻപ് താൻ വേറെ അഭിഭാഷകരെ കണ്ടിരുന്നെന്നും എന്നാൽ അവർക്കൊന്നും എഴുതാൻ താത്പര്യമില്ലായിരുന്നെന്നും ജീത്തു ജോസഫ് പറഞ്ഞു.
സിനിമയുടെ സ്ക്രിപ്റ്റ് ഒരു അഭിഭാഷകന്റെ സഹായത്തോടെ മാത്രമേ എഴുതാൻ കഴിയുകയുള്ളൂയെന്നും ജീത്തു കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യത്തിന് ശാന്തി അഭിനയിക്കാൻ വരുമ്പോൾ അവരോട് ഞാൻ എന്റെ മനസ്സിലുള്ള ആശയം പറയുകയായിരുന്നു. അതൊരു വക്കീലിന് മാത്രമേ എഴുതാൻ പറ്റുകയുള്ളൂ. എത്ര റിസർച്ച് ചെയ്താലും എനിക്ക് അത് എഴുതാൻ പറ്റുകയില്ല. ശാന്തിയെ പരിചയപ്പെടുന്നതിന് മുമ്പ് ഞാൻ ഒന്ന് രണ്ട് വക്കീലന്മാരോട് ചോദിച്ചതാണ്. അവർക്കൊക്കെ തിയില്ലരക്കാണ്. എഴുതാൻ താത്പര്യമില്ലെന്നും വേണമെങ്കിൽ നിയയമത്തിലുള്ള എന്ത് ഹെൽപ്പ് വേണമെങ്കിലും പറഞ്ഞു തരാമെന്നും പറഞ്ഞിരുന്നു.
ശാന്തി അതിൽ അഭിനയിക്കാൻ വന്നപ്പോൾ ദൃശ്യം സിനിമയിലെ കോർട്ട് സീൻ വർക്ക് ചെയ്ത് അയച്ചു തരാമോ എന്ന് ചോദിച്ചു. പുള്ളിക്കാരത്തി അത് അയച്ചു തന്നപ്പോൾ അവൾക്ക് എവിടെയോ എഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലായി. ഞാൻ നേരിന്റെ സ്ക്രിപ്റ്റ് എഴുതുമോ എന്ന് ചോദിച്ചപ്പോൾ താത്പര്യമാണെന്ന് പറഞ്ഞു.
അങ്ങനെ അത് കഴിഞ്ഞ് രണ്ടുവർഷം എടുത്തു ഇത് റെഡിയാവാൻ. സ്ക്രിപ്റ്റ് ഓൾമോസ്റ്റ് കഴിഞ്ഞപ്പോൾ ആന്റണി പറഞ്ഞു റാം കഴിയട്ടെ എന്നിട്ട് ചെയ്യാം എന്ന്. പക്ഷേ റാം ഡിലേ ആയപ്പോൾ ലാൽസറിന് ഒരു ഗ്യാപ്പ് കിട്ടി. അപ്പോൾ ‘കുറെ നാളായിട്ട് നമ്മൾ വെയിറ്റ് ചെയ്യുകയല്ലേ, നമുക്ക് അത് ചെയ്തേക്കാം’ എന്ന് ആന്റണി പറഞ്ഞു. അങ്ങനെ ഇത് പെട്ടെന്ന് ചെയ്തതാണ്.
ഞാൻ സ്ക്രിപ്റ്റ് ലാൽ സാറിന് വേണ്ടി എഴുതിയത് പോലുമല്ല. ഞാൻ സ്ക്രിപ്റ്റ് എഴുതിയപ്പോൾ ലാൽ സാർ ഇതുവരെ ഇങ്ങനെയൊരു വക്കീൽ വേഷം ചെയ്തിട്ട് കുറെ ആയിട്ടുണ്ട് അതുപോലെ അദ്ദേഹത്തിന്റെ പ്രായവും ഈ ക്യാരക്ടറിന് യോജിച്ചതായതുകൊണ്ട് ലാൽ സാറിനെ അപ്പ്രോച്ച് ചെയ്തു എന്നേയുള്ളൂ. അല്ലാതെ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരികയൊന്നുമല്ല,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu joseph about neru movie’s script