| Tuesday, 19th December 2023, 1:50 pm

'നായകന്റെ പിറകിൽ നിഴലായിട്ട് നില്ക്കാൻ താത്‌പര്യമില്ലായെന്ന് പറഞ്ഞ നടിയോട് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പറഞ്ഞപ്പോൾ ചെയ്യില്ലായെന്ന്..'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മി ആൻഡ് മി എന്ന ചിത്രത്തിൽ അമ്മ വേഷം ചെയ്യാൻ വേണ്ടി താൻ പല നടിമാരെയും സമീപിച്ചിരുന്നെന്ന് സംവിധായൻ ജീത്തു ജോസഫ്. താൻ പലരുടെയും അടുത്ത് പോയതാണെന്നും എന്നാൽ ആർക്കും അമ്മ വേഷം ചെയ്യാൻ താത്പര്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

അതിൽ ഒരു പഴയ നടിയുടെ അടുത്ത് പോയപ്പോഴുള്ള അനുഭവവും ജീത്തു പറയുന്നുണ്ട്. മൈൽ സ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം ഉർവശി ചേച്ചിയുടെ അടുത്തേക്ക് തന്നെ ആയിരുന്നു പോകാൻ തീരുമാനിച്ചത്. എന്നാൽ അവർക്ക് അന്ന് കുറച്ചു വണ്ണം ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി അമ്മ വേഷം ചെയ്യാൻ വേണ്ടി ഞാൻ എത്ര നടിമാരുടെ അടുത്തത് പോയതാണെന്ന് അറിയുമോ. ആർക്കും ഇമോഷൻ ചെയ്യാൻ താത്‌പര്യമില്ല.

ന്യൂസിൽ എല്ലാം വെച്ചലക്കുന്ന നടിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഹീറോയുടെ പിറകിൽ നിഴൽ ആയിട്ട് നിൽക്കാൻ താത്‌പര്യമില്ല എന്ന് ഒരു പഴയ നായിക പറയുന്നത് കേട്ടിട്ടുണ്ട്. അത് കേട്ട് ഓടി അവിടെ ചെന്നിട്ട് പറഞ്ഞപ്പോൾ അമ്മ വേഷം ചെയ്യുകയില്ല എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് തോന്നി എന്താണ് ഇവർ ഇതൊക്കെ പറയുന്നത് എന്ന്.

ഞാൻ പിന്നെ അവസാനം ഉർവശി ചേച്ചിയെ കാണാൻ ചെന്നു. എനിക്ക് സിനിമയിൽ ഒരു കോൺസെപ്റ്റ് ഉണ്ടായിരുന്നു. അമ്മയും മോളും പോലെയല്ല ചേച്ചിയും അനിയത്തിയും പോലെ തോന്നണം എന്നൊരു കോൺസെപ്റ്റ് കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. ഞാൻ അവിടെ എത്തിയപ്പോൾ ചേച്ചി മെലിഞ്ഞിരിക്കുന്നു. ഞാൻ ചോദിച്ചു എന്താണ് പറ്റിയത് എന്ന്. ‘അതേ മോനെ എനിക്കൊരു പനി വന്നു ഞാൻ ഭയങ്കരമായിട്ട് മെലിഞ്ഞു പോയതാണ് എന്ന് ഉർവശി ചേച്ചി പറഞ്ഞു. ഞാൻ പറഞ്ഞു വണ്ണം കൂട്ടല്ലേ എന്ന്. അങ്ങനെ അത് എനിക്കൊരു ദൈവത്തിന്റെ അനുഗ്രഹം പോലെ തോന്നി,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu joseph about mummy and me movie’s mother character

Latest Stories

We use cookies to give you the best possible experience. Learn more