| Saturday, 16th December 2023, 10:11 pm

നേര് മോഹൻലാലിനെ കണ്ട് എഴുതിയതല്ല; ഒരു ആർട്ടിസ്റ്റിനെ കണ്ടിട്ട് ഞാൻ അങ്ങനെ വർക്ക് ചെയ്യാറില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേര് സിനിമയിലേക്ക് മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. താൻ കഥ എഴുതുമ്പോൾ ഒരു നടനെ മനസിൽ കണ്ടല്ല എഴുതുന്നതെന്നും ആദ്യം സബ്ജെക്ട് ഉണ്ടാക്കുകയാണ് ചെയ്യുകയെന്നും ജീത്തു പറഞ്ഞു. മോഹൻലാൽ വക്കീൽ വേഷവും ഇമോഷണൽ കഥാപാത്രവും ചെയ്തിട്ട് കുറേ ആയതുകൊണ്ട് അദ്ദേഹം ചെയ്യണമെന്ന് തോന്നിയെന്നും ജീത്തു പറഞ്ഞു.

ഒരു നടനെ മുന്നിൽവെച്ച് പടം എഴുതുമ്പോൾ കഥയോട് നീതി പുലർത്താൻ കഴിയില്ലെന്നും ജീത്തു കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പം തന്റെ പുതിയ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘അങ്ങനെയല്ല, നമ്മൾ ഒരു സ്റ്റോറി ഡെവലപ്പ് ചെയ്തു കഴിഞ്ഞു. എന്നിട്ട് അതിൽ വർക്ക് ചെയ്തു വന്നപ്പോൾ ലാൽ സാർ ചെയ്യണമെന്ന ആഗ്രഹം തോന്നി. അദ്ദേഹം വക്കീൽ വേഷം ചെയ്തിട്ട് കുറച്ച് ഗ്യാപ്പ് ആയി. അതുപോലെ ഇമോഷണൽ സിനിമകൾ ചെയ്തിട്ടും കുറച്ചായിട്ടുണ്ട്. എനിക്ക് ഇതിന് ലാൽ സാറാണെന്ന് തോന്നി.

അങ്ങനെ ലാൽ സാറിന്റെ അടുത്തേക്ക് പോയതാണ്. ഞാനൊരു സബ്ജക്ട് ഡെവലപ്പ് ചെയ്യുമ്പോൾ അത് ആദ്യം രൂപീകരിക്കും. അല്ലാതെ ഒരു ആർട്ടിസ്റ്റിനെ കണ്ടിട്ട് അങ്ങനെ വർക്ക് ചെയ്യാറില്ല. അങ്ങനെ ആകുമ്പോൾ നമുക്ക് കഥയോട് നീതി പുലർത്താൻ കഴിയണമെന്നില്ല,’ ജീത്തു ജോസഫ് പറഞ്ഞു.

അങ്ങനെ എഴുതിക്കഴിഞ്ഞാൽ ആ ആർട്ടിസ്റ്റിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടി വരുമെന്ന് മോഹൻലാൽ ഈ സമയം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘അങ്ങനെ എഴുതിക്കഴിഞ്ഞാൽ അയാൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടിവരും. പുറം രാജ്യങ്ങളിലൊക്കെ കാസ്റ്റിങ് ഏജൻറ് ഉണ്ട്. ഈ സിനിമയ്ക്ക് ഏതാ നന്നായിട്ടുള്ളത് എന്ന് അവർ തെരഞ്ഞുപിടിച്ച് അതിലേക്ക് അയാളെ കൊണ്ട് വരികയാണ്.

നമുക്ക് വേണ്ടി ഒരു സിനിമ എഴുതാൻ പോയിക്കഴിഞ്ഞാൽ കുഴപ്പമായിരിക്കും. ഇയാൾക്ക് ഇന്ന പാട്ട് വേണം, ഫൈറ്റ് വേണം എന്നൊക്കെ ഉണ്ടാകും. ഈ ക്യാരക്ടറിലേക്ക് എന്നെ എങ്ങനെ പ്ലെയ്സ് ചെയ്യാം എന്നാണ് അവർ ആലോചിച്ചത്,’ മോഹൻലാൽ പറഞ്ഞു.

ജോർജുകുട്ടിക്കും ലാലേട്ടന്റെ മുഖമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നായിരുന്നു ജിത്തു ജോസഫിനെ മറുപടി.
എഴുതിക്കഴിഞ്ഞതിനുശേഷം കുറെ നാളുകൾക്ക് ശേഷമാണ് തങ്ങൾ മോഹൻലാലിന്റെ അടുത്തേക്ക് പോകുന്നതെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്.

Content Highlight: Jeethu joseph about mohanlal’s casting in neru movie

We use cookies to give you the best possible experience. Learn more