ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.
2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകരും ഉണ്ടായി. മൈ ബോസ്, നുണക്കുഴി തുടങ്ങിയ സിനിമകളിലൂടെ ഹ്യൂമറും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
പഞ്ചവടിപ്പാലം, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ സിനിമകൾ തനിക്ക് ഇഷ്ടമാണെന്നും ശ്രീനിവാസന്റെ സിനിമകൾ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ലോജിക്കില്ലാത്ത സിനിമയാണെകിലും സി.ഐ.ഡി മൂസ വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ ഇന്‍സ്‌പെയര്‍ ചെയ്ത കോമഡി ചിത്രങ്ങള്‍ ഒരുപാടുണ്ട്. ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകും. പഞ്ചവടിപ്പാലം, സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്ദേശം പോലുള്ള സിനിമകള്‍ എനിക്ക് ഇഷ്ടമാണ്.
ശ്രീനിയേട്ടന്റെ സിനിമകളൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതൊക്കെ വളരെ നല്ല പ്രമേയമാണ് പറയുന്നത്. മാത്രമല്ല, നല്ല രീതിയില്‍ ഹ്യൂമറിലൂടെ അവര്‍ അതിനെ ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ട്. പഴയ കിലുക്കം സിനിമയും അതില്‍ ഉള്‍പ്പെട്ടതാണ്. പിന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്ന മറ്റൊരു സിനിമയുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് സി.ഐ.ഡി. മൂസ. ലോജിക്കേയില്ലാത്ത സിനിമയാണ് അത്.
Content Highlight: Jeethu Joseph About Comody Movies In Malayalam