| Tuesday, 22nd March 2016, 5:18 pm

ജീരക കഞ്ഞി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഔഷധ ഗുണമുള്ള നിരവധി ആഹാരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഔഷധക്കഞ്ഞി അവയില്‍ ഒന്നാണ്. വിവിധ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്തുള്ള നമ്മുടെ നാടന്‍ ഭക്ഷണ രീതികളെല്ലാം തന്നെ ഏറെ ആരോഗ്യപ്രദവുമാണ്. അത്തരത്തിലുള്ള ജീരക കഞ്ഞിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

അരി- ഒരു കപ്പ്
തേങ്ങ ചിരവിയത്- ഒരു മുറിത്തേങ്ങയുടേത്
പെരുംജീരകം- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്- നാലെണ്ണം
ഉപ്പ്- പാകത്തിന്

ഉണ്ടാക്കുന്നവിധം

അരി കഴുകിയതിന് ശേഷം വെള്ളത്തിലിട്ട് വേവിക്കുക.

തേങ്ങ, പെരുംജീരകം, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി എന്നിവ ഒന്നിച്ച് അരച്ചെടുക്കുക

ഇത് കഞ്ഞിയില്‍ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക

ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം

We use cookies to give you the best possible experience. Learn more