ജിദ്ദ: രാജ്യത്തെ തൊഴിലാളികളുടെയും വീട്ട് ജോലി ചെയ്യുന്നവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി നേരിട്ട് അവരുമായി കൂടിക്കാഴ്ച നടത്തുന്നു. ആദ്യമായാണ് മന്ത്രി നേരിട്ട് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
ഈ പരിപാടിയിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ മന്ത്രിയെ അറിയിക്കാന്‍ സാധിക്കും. രണ്ട് ദിവസമാകും കൂടിക്കാഴ്ച നീണ്ടുനില്‍ക്കുക. കൂടിക്കാഴ്ചയില്‍ തൊഴില്‍ മന്ത്രി അദല്‍ ഫകൈത്തിനൊപ്പം 10 മന്ത്രാലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുക്കും.
തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്ന വ്യത്യസ്ത മേഖലകളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുക വീട്ടുജോലിക്കാര്‍ക്ക് ജോലി ചെയ്യുന്നതിനാവശ്യമായ സാഹചര്യം ഉണ്ടാക്കുക എന്നിവയും ഈ കൂടിക്കാഴ്ച ലക്ഷ്യമിടുന്നുണ്ട്.
150 ല്‍ അധികം സൗദി പൗരന്മാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയും തൊഴില്‍ മേഖലയിലെ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും.
സൗദി മനുഷ്യാവകാശ കമ്മിഷന്റെ ചെയര്‍മാന്‍, ശ്രീലങ്കയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
” തൊഴിലാളികളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പോളിസിയുടെ താരുമാനം എടുക്കുന്നതിന് സൗദി പൗരന്മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഓഹരി ഉടമകളെയും ഉള്‍ക്കൊള്ളിക്കും” ഫകൈത്തി പറഞ്ഞു.