ജിദ്ദ: ഇഫാത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഷോട്ട് ഫിലിം ഷോ നടത്തി. സര്‍വകലാശാലയിലെ വിഷ്വല്‍ ആന്റ് ഡിജിറ്റല്‍ പ്രൊഡക്ഷന്‍ വിഭാഗം വിദ്യാര്‍ത്ഥികളാണ് ഫിലിം ഷോ നടത്തിയത്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള ഷോട്ട് ഫിലിമുകളാണ് പ്രദര്‍ശിപ്പിച്ചത്.
വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഷോട്ട് ഫിലിമുകള്‍ ഒരുക്കിയത്. വിഷ്വല്‍ ആന്റ് ഡിജിറ്റല്‍ പ്രൊഡക്ഷന്‍ വിഭാഗം സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് ഹുദ ഫൗദാഹിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംവിധാനം, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ പ്രൊഡക്ഷന്‍, ശബ്ദം തുടങ്ങി സിനിമാ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ ധാരാളം വഴികളിണ്ടെന്ന് അവര്‍ പറഞ്ഞു.
ഫൗദാഹിന്‍െ സഹപാഠിയാണ് “മോംകിന്‍” എന്ന ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. ഇത് ഒരു ഹാസ്യത്മക ഫിലിമാണെന്നും തമാശ രൂപത്തിലാണ് ഈ ഷോട്ട് ഫിലിം നല്ലൊരു സന്ദേശം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ ഇതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്നാണ് ഇതിന്റെ അണിയറയിലും അഭിനയ രംഗത്തും പ്രവൃത്തിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.