പല സിനിമകളില്‍ നിന്നും കേട്ടിട്ടും കണ്ടിട്ടുമുള്ള ആളുകളില്‍ നിന്നാണ് നടികര്‍ സിനിമയിലെ ഡേവിഡ് പടിക്കല്‍ ഉണ്ടായതെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജൂനിയര്‍. അപ്പോഴാണ് അത് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുകയെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറയുന്നു.
ഭാവനയും ടൊവിനോ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികര്‍. ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് നടികറില്‍ എത്തുന്നത്.
ഡേവിഡ് പടിക്കലിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ അയാളല്ലേ ഇയാള്‍ എന്ന് തോന്നുമെന്നും സംവിധായകന്‍ പറയുന്നു. എന്നാല്‍ ഒരാളുടെ പാറ്റേണ്‍ എടുത്തിട്ടല്ല ഈ കഥാപാത്രത്തെ ഉണ്ടാക്കിയതെന്നും പലരുമായും ഡേവിഡിന് സാമ്യം തോന്നാമെന്നും ലാല്‍ ജൂനിയര്‍ പറഞ്ഞു.
നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡേവിഡ് പടിക്കല്‍ ഒരു ഫിക്ഷന്‍ കഥാപാത്രമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍.
‘സത്യം പറഞ്ഞാല്‍ ഒരു 90 ശതമാനവും ഇതെല്ലാം പല സ്ഥലങ്ങളില്‍ നിന്നും പെറുക്കി എടുത്തതാണ്. കാരണം അപ്പോഴാണ് അത് സിനിമ കാണുന്നവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുകയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഈ ഡേവിഡ് പടിക്കലിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ അയ്യോ ഇയാളല്ലേ അയാളെന്ന് പറയാന്‍ കഴിയും. അതേസമയം അടുത്ത സീനില്‍ ഇത് മറ്റേ ആളല്ലേയെന്നും പറയും. ഒരാള്‍ അല്ല ഡേവിഡ് പടിക്കല്‍. അതായത് ഒരാളുടെ പാറ്റേണ്‍ എടുത്തിട്ടല്ല ഈ കഥാപാത്രത്തെ ഉണ്ടാക്കിയത്.
പല സിനിമകളില്‍ നിന്നും കേട്ടിട്ടുള്ള കാര്യങ്ങളാണ്. അവരുടെ പല പെരുമാറ്റത്തിന്റെ പ്രശ്നങ്ങളും ഗുണങ്ങളുമാണ് സിനിമയില്‍ പറയുന്നത്. ചുറ്റും കണ്ടത് ശ്രദ്ധിച്ചിട്ട് തന്നെയാണ് ഈ കഥാപാത്രം ഉണ്ടാകുന്നത്. സിനിമ കാണുമ്പോള്‍ ആളുകള്‍ക്ക് ഈസിയായി അത് മനസിലാക്കാന്‍ പറ്റും,’ ലാല്‍ ജൂനിയര്‍ പറഞ്ഞു.
ടൊവിനോക്കും ഭാവനക്കും പുറമെ സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉള്ളത്.
Content Highlight: Jean Paul Lal Talks About Devid Padikkal