ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ സിനിമക്ക് വേണ്ടി മുടക്കുന്ന പൈസ തിരിച്ചു പിടിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിലാണ് തന്റെ വാല്യൂ ഉള്ളതെന്ന് സംവിധായകനും നടനുമായ ജീന്‍ പോള്‍ ലാല്‍. മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ പറ്റിയില്ലെങ്കിലും വീണ്ടും തന്നെ വിശ്വസിച്ച് ഒരാള്‍ പൈസയിറക്കിയാല്‍ അതിനര്‍ത്ഥം സംവിധായകന്‍ എന്ന നിലയില്‍ താന്‍ പ്രൂവ് ചെയ്യുകയെന്നും ജീന്‍ പറഞ്ഞു
അതേസമയം, ഒരു ആക്ടറെന്ന നിലയില്‍ ഇതുപോലെ അയാളുടെ സ്റ്റാര്‍ഡത്തിനനുസരിച്ച് സിനിമകള്‍ ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അതിന് ഉദാഹരണമാണ് ലാലേട്ടന്റ ബാറോസെന്നും ജീന്‍ പറഞ്ഞു. അത്ര വലിയ സ്റ്റാര്‍ഡം മോഹന്‍ലാലിന് ഉള്ളതുകൊണ്ടാണ് മോഹന്‍ലാലിന് ബാറോസ് എന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്നും, വേറെയാര്‍ക്കും ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്നു ജീന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തലാണ് ജീന്‍ ഇക്കാര്യം പറഞ്ഞത്.
‘എന്റെ ഈ സിനിമക്ക് 20 കോടിക്കടുത്ത് ചെലവായി. ഈ 20 കോടി എന്നെ വിശ്വസിച്ച് ഒരാള്‍ ചെലവാക്കിയെങ്കില്‍ അത് ഞാന്‍ ഉണ്ടാക്കിയെടുത്ത വാല്യു ആണ്. ഇനി ഈ സിനിമ മുടക്കിയ പൈസ തിരിച്ചു കിട്ടാതെ വരികയാണെങ്കില്‍ ഇതിന് ശേഷവും എനിക്ക് സിനിമ ചെയ്യാന്‍ പറ്റുന്നതിലാണ് സംവിധായകന്‍ എന്ന നിലയില്‍ എന്റെ വിജയം.
ഇതേ കാര്യം ആക്ടറിന്റെ കാര്യത്തില്‍ നോക്കിയാല്‍ അയാളുടെ സ്റ്റാര്‍ഡമാണ് എല്ലാം തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്‍ ബാറോസ് എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചയുടനെ അയാള്‍ക്ക് അത് ചെയ്യാന്‍ പറ്റിയത് പുള്ളിയുടെ സ്റ്റാര്‍ഡം കാരണമാണ്. വേറെ ആര്‍ക്കും ബാറോസ് പോലൊരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല,’ ജീന്‍ പറഞ്ഞു.
Content Highlight: Jean Paul Lal saying that Mohanlal can do Barroz movie because of his stardom