| Thursday, 2nd May 2024, 8:12 am

നടികർ തിലകം സജസ്റ്റ് ചെയ്തത് അദ്ദേഹമാണ്; അതിന് മുന്നേ ബ്ലോക്ബസ്റ്റർ എന്നായിരുന്നു: ജീൻ പോൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡ്രൈവിങ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് ടൊവിനോ എത്തുന്നത്. നടികർ തിലകം എന്ന പേര് ചുരുക്കിയാണ് നടികർ എന്ന പേരിലേക്ക് എത്തിയത്.

നടികർ തിലകം എന്ന പേരിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജീൻ പോൾ. തന്റെ അച്ഛനാണ് നടികർ തിലകം സജസ്റ്റ് ചെയ്തെതെന്നും അതിന് മുൻപ് ഒരുപാട് പേരുകൾ സജസ്റ്റ് ചെയ്തിരുന്നെന്നും ജീൻ പറഞ്ഞു. ആദ്യം ബ്ലോക്ബസ്റ്റർ എന്ന പേരാണ് ഇട്ടിരുന്നതെന്നും ജീൻ കൂട്ടിച്ചേർത്തു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പപ്പയാണ് നടികർ തിലകം സജസ്റ്റ് ചെയ്തത്. നടികർ തിലകത്തിന് മുമ്പ് നമ്മൾ വേറെ കുറെ പേരുകൾ ആലോചിച്ചിരുന്നു. ആ ഡിസ്കഷനിൽ ആണിത് വന്നത്. ആദ്യം ഈ പേരല്ലായിരുന്നു. ബ്ലോക്ബസ്റ്റർ എന്നായിരുന്നു,’ ജീൻ പോൾ പറഞ്ഞു.

ടൊവിനോ തോമസിന് പുറമെ ഭാവന, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉള്ളത്.

ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.അവര്‍ക്ക് പുറമെ ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രഞ്ജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാല പാര്‍വതി, ദേവിക ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Jean paul about nadikar thilakam movie’s name

We use cookies to give you the best possible experience. Learn more