'എത്തിയത് കപ്പുയര്‍ത്താനാണ് സമ്മര്‍ദ്ദം ബെംഗളൂരുവിനും'; ചെന്നൈയിന്‍ തന്റെ കുടുംബമെന്നും ജെ ജെ ലാല്‍പെഖുല
ISL
'എത്തിയത് കപ്പുയര്‍ത്താനാണ് സമ്മര്‍ദ്ദം ബെംഗളൂരുവിനും'; ചെന്നൈയിന്‍ തന്റെ കുടുംബമെന്നും ജെ ജെ ലാല്‍പെഖുല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th March 2018, 5:25 pm

ബെംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണ്‍ ഫൈനല്‍ നടക്കാനിരിക്കെ തങ്ങള്‍ കപ്പുയര്‍ത്തുമെന്ന് ചെന്നൈ എഫ്.സി സ്‌ട്രൈക്കര്‍ ജെ ജെ ലാല്‍പെഖുല. ഫൈനലിനു മുന്നേ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഫൈനല്‍ നടക്കുന്നത് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് എന്നതു കൊണ്ടാണ് സമ്മര്‍ദ്ദം അവര്‍ക്കാകും കൂടുതല്‍” ജെജെ പറഞ്ഞു. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടില്‍ അവര്‍ക്കെതിരെ കളിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും ജെ ജെ പറയുന്നു.


Also Read: ഐ.എസ്.എല്‍: കലാശപോരാട്ടം ഇന്ന്; വിസില്‍ മുഴുങ്ങുന്നതിനു മുന്നേ ചരിത്രമെഴുതി ഫൈനല്‍


“തങ്ങള്‍ ബെംഗളൂരുവില്‍ എത്തിയത് കപ്പ് ഉയര്‍ത്താന്‍ വേണ്ടി മാത്രമാണ്. ചെന്നൈയിന്‍ തനിക്ക് ടീമല്ല കുടുംബമാണ്” ജെ ജെ പറഞ്ഞു. സെമി ഫൈനലില്‍ ജെ ജെയുടെ ഇരട്ട ഗോളുകളുകള്‍ക്ക് ഗോവയെ പരാജയപ്പെടുത്തിയാണ് ചെന്നൈ
യിന്‍ ഫൈനലിലേക്ക് കുതിച്ചത്.

18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയാിരുന്നു ചെന്നൈയുടെ സീസണ്‍.


Dont Miss: പെറ്റിക്കേസില്‍ യുവാവിനെ തെരുവില്‍ വലിച്ചിഴച്ച് പൊലീസ്; പിഴ അടയ്ക്കാമെന്ന് പറഞ്ഞിട്ടും വിട്ടില്ല


ഇതിനു മുമ്പ് ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി തുല്യത പാലിച്ചു. അതേസമയം ലീഗില്‍ ഒന്നാമതെത്തുന്ന ടീം ഇതുവരെ കപ്പുയര്‍ത്തിയിട്ടില്ലെന്ന ആശങ്ക ബെംഗളൂരു ക്യാമ്പിനുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു തകര്‍പ്പന്‍ ഫോമിലാണ്. ഛേത്രിയും മിക്കുവും നയിക്കുന്ന അക്രമത്തെ പ്രതിരോധിക്കുക എന്നത് ചെന്നൈയ്ക്ക് കടുപ്പമേറിയ ജോലിയായിരിക്കും.