പട്‌ന: അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനിലൂടെ നടന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ ഭീഷണിപ്പെടുത്തി ബീഹാര്‍ എം.എല്‍.എ. ജനതാദള്‍ യുണൈറ്റഡ് നേതാവും ബീഹാര്‍ എം.എല്‍.എയുമായ ഗോപാല്‍ മണ്ഡലാണ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്.
പട്‌നയില്‍ നിന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്ന തേജസ് രാജധാനി എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു എം.എല്‍.എ.
തുടര്‍ന്ന് സഹയാത്രക്കാര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തതോടെ പ്രകോപിതനായ എം.എല്‍.എ യാത്രക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
പ്രഹദ് പാസ്വാന്‍ എന്ന യാത്രക്കാരനായിരുന്നു ആദ്യം എം.എല്‍.എയെ ചോദ്യം ചെയ്തത്. എന്നാല്‍ അദ്ദേഹം എം.എല്‍.എ ആണെന്നൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അടിവസ്ത്രം ധരിച്ച് കമ്പാര്‍ട്‌മെന്റിലൂടെ നടക്കുന്നത് ചോദ്യം ചെയ്ത തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രഹദ് പാസ്വാന്‍ പറഞ്ഞു.
അദ്ദേഹത്തെ ചോദ്യം ചെയ്ത മറ്റ് യാത്രക്കാരേയും ഗോപാല്‍ മണ്ഡല്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പാസ്വാന്‍ ആരോപിച്ചു.
യാത്രക്കാരെ വെടിവെക്കുമെന്ന് ഗോപാല്‍ മണ്ഡല്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് താന്‍ പരാതി നല്‍കിയതായും പ്രഹദ് പാസ്വാന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗോപാല്‍ മണ്ഡലിനെ ട്രെയിനിന്റെ മറ്റൊരു കോച്ചിലേക്ക് മാറ്റിയെന്നും പാസ്വാന്‍ പറഞ്ഞു.
എന്നാല്‍ യാത്രക്കിടെ തന്റെ വയര്‍ അസ്വസ്ഥമായെന്നും ഇടക്കിടെ വാഷ്‌റൂമില്‍ പോകേണ്ടി വന്നതുകൊണ്ടാണ് അടിവസ്ത്രം ധരിച്ചതെന്നുമാണ് എം.എല്‍.എയുടെ വാദം.
പ്രഹദ് പാസ്വാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി എം.എല്‍.എയുടെ സുഹൃത്ത് കുനാല്‍ സിംഗും രംഗത്തെത്തി. സംഭവം വാക്തര്‍ക്കത്തിലേക്ക് കടന്നതോടെ ആര്‍.പി.എഫും ടി.ടി.ഇയും ഇരുവിഭാഗത്തെയും അനുനയിപ്പിച്ചതായി സി.പി.ആര്‍.ഒ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: JDU MLA spotted roaming in undergarments on train, claims ‘stomach upset’ amid row