പാട്‌ന: ബീഹാറില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച് ജെ.ഡി.യു നേതാവിന്റെ മകള്‍. ദര്‍ഭാംഗ ജില്ലയിലെ ജെ.ഡി.യു നേതാവും മുന്‍ എം.എല്‍.സിയുമായ ബിനോദ് ചൗധരിയുടെ മകള്‍ പുഷ്പം പ്രിയ ചൗധരിയാണ് ‘പ്ലൂരല്‍’ എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലണ്ടനിലുള്ള പ്രിയ ട്വിറ്ററിലൂടെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2020 നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്നും പ്രിയ അറിയിച്ചിട്ടുണ്ട്.
‘ബീഹാറിന് വേഗം വേണം, ബീഹാറിന് ചിറക് വേണം, ബീഹാറിന് മാറ്റം വേണം. കാരണം ബീഹാര്‍ ഏറ്റവും മികച്ചത് അര്‍ഹിക്കുന്നു, ഏറ്റവും മികച്ചത് സാധ്യമാണ്. അസംബന്ധ രാഷ്ട്രീയം ഉപേക്ഷിക്കൂ, പ്ലൂരലില്‍ ചേര്‍ന്ന് ബീഹാറിന് 2020 ല്‍ കുതിപ്പേകൂ’, എന്നായിരുന്നു പ്രിയയുടെ ട്വീറ്റ്.
ബീഹാറിനെ ഇഷ്ടപ്പെടുകയും രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഇടമാണ് പ്ലൂരല്‍ എന്നും അവര്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായാല്‍ 2025 ല്‍ ഏറ്റവും വികസിതമായ സംസ്ഥാനം ബീഹാറായിരിക്കുമെന്നും 2030 ഓടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സംസ്ഥാനത്ത് കൊണ്ടുവരുമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ട്വിറ്ററില്‍ നല്‍കിയ പരസ്യത്തോടൊപ്പം തന്റെ ബിരുദസര്‍ട്ടിഫിക്കറ്റുകളും പ്രിയ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യമാണ് ബീഹാര്‍ ഭരിക്കുന്നത്.
WATCH THIS VIDEO: