| Thursday, 30th August 2018, 10:34 pm

നിതീഷ്‌കുമാര്‍ ബി.ജെ.പിക്കൊപ്പം തന്നെ: സീറ്റ് വിഭജനത്തില്‍ തീരുമാനമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇതോടെ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെ എന്‍.ഡി.എ പാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളാണ് വിജയം കണ്ടത്.

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 ലോക്‌സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ 20 സീറ്റില്‍ ബി.ജെ.പി മത്സരിക്കും.


ബാക്കിയുള്ള 20 സീറ്റില്‍ 12 സീറ്റിലാകും ജെ.ഡി.യു മത്സരിക്കുക. സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്റെ എല്‍.ജെ.പിക്ക് 7 സീറ്റുകളുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന ഒരു സീറ്റ് ആര്‍.എല്‍.എസ്.പിയ്ക്കായിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more