| Friday, 18th December 2020, 1:14 pm

സംസ്ഥാന ജനതാദള്‍(എസ്) പിളര്‍പ്പിലേക്ക്?; തിരുവനന്തപുരത്ത് നാളെ യോഗം വിളിച്ച് സി. കെ നാണു വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജനതാദള്‍ (സെകുലര്‍) പിളര്‍പ്പിലേക്ക്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം ശനിയാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. ഇതോടെ സംസ്ഥാനത്ത് ജെ.ഡി.എസിന് രണ്ട് സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍വരുമെന്നാണ് കരുതുന്നത്.

മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തിലാകും യോഗം ചേരുക. സി. കെ നാണു യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

സി. കെ നാണു പ്രസിഡന്റായുള്ള സംസ്ഥാന കമ്മിറ്റി പരിച്ചു വിട്ട കേന്ദ്ര തീരുമാനം യോഗം അംഗീകരിക്കില്ല. മാത്യു ടി. തോമസിനെ പ്രസിഡന്റാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണു വിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ സി. കെ നാണു വിഭാഗം ഇടതുപക്ഷത്തില്‍ തന്നെ തുടരാനാണ് സാധ്യത.

നേരത്തെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷമാണ് മാത്യു ടി തോമസ് അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണമായിരുന്നു നടപടി.

നേരത്തെ ലോക് താന്ത്രിക് ജനതാദളുമായി ലയനചര്‍ച്ച സജീവമാക്കാന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും ജെ.ഡി.എസിനുള്ളിലെ ഭിന്നത കാരണം നീണ്ടുപോകുകയായിരുന്നു.

ദേവഗൗഡ രൂപീകരിച്ച കോര്‍ കമ്മിറ്റിയിലെ നാല് പേരും നാല് പക്ഷമായിരിക്കുകയാണ്. സി.കെ.നാണു, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മാത്യു.ടി. തോമസ്, ഡോ.നീല ലോഹിതദാസ് നാടാര്‍ എന്നിവരാണ് കോര്‍കമ്മിറ്റിയില്‍.

Content Highlight: JDS to split in kerala after state committee chaired by C K Nanu which is exiled

We use cookies to give you the best possible experience. Learn more