ബെംഗളൂരു: സ്വതന്ത്ര എം.എല്‍.എമാരായ രണ്ട് പേര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ.
സ്വതന്ത്ര എം.എല്‍.എമാരായ ഇവര്‍ മറ്റൊരു പാര്‍ട്ടിയുമായി നിലവില്‍ സഹകരിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് അത്ര വലിയ വിഷയമാക്കി എടുക്കേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞു.
അവര്‍ നിലവില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ല. അവര്‍ സ്വതന്ത്രരായി തന്നെ തുടരുകയാണ്. ഇതൊന്നും വലിയ കാര്യമല്ല. ഇതിനെയൊക്കെ വലിയ കാര്യമാക്കി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. – ദേവഗൗഡ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബി.ജെ.പിയുമായി സഹകരിക്കാനുള്ള തന്റെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരം തന്നെ എടുത്തതാണെന്നും എന്നുമാണ് സ്വതന്ത്ര എം.എല്‍.എയായ എച്ച് നാഗേഷ് പറഞ്ഞത്.
അതേസമയം കോണ്‍ഗ്രസിലെ രണ്ട്് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി നേതാക്കളുള്ള ഹോട്ടലിലേക്കാണ് എം.എല്‍.എമാര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.